Gulf

കൊവിഡ് പ്രതിരോധം: വിദേശികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദമ്മാമില്‍ 10,000 മീറ്ററില്‍ പാര്‍പ്പിടമൊരുങ്ങുന്നു

ഇന്‍ഡസ്ട്രിയല്‍ സിറ്റി, നഗരസഭ, ചേംബര്‍ ഓഫ് കൊമേഴ്സ്, ആരോഗ്യമന്ത്രാലയം തുടങ്ങിയ വിഭാഗങ്ങള്‍ സഹകരിച്ചുകൊണ്ടാണ് താല്‍ക്കാലിക പാര്‍പ്പിടമൊരുങ്ങുന്നത്.

കൊവിഡ് പ്രതിരോധം: വിദേശികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദമ്മാമില്‍ 10,000 മീറ്ററില്‍ പാര്‍പ്പിടമൊരുങ്ങുന്നു
X

ദമ്മാം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദമ്മാമില്‍ 10,000 മീറ്ററില്‍ താമസകേന്ദ്രം തയ്യാറാവുന്നു. ഇന്‍ഡസ്ട്രിയല്‍ സിറ്റി, നഗരസഭ, ചേംബര്‍ ഓഫ് കൊമേഴ്സ്, ആരോഗ്യമന്ത്രാലയം തുടങ്ങിയ വിഭാഗങ്ങള്‍ സഹകരിച്ചുകൊണ്ടാണ് താല്‍ക്കാലിക പാര്‍പ്പിടമൊരുങ്ങുന്നത്.

കൊവിഡ് 19 പ്രതിരോധിക്കുന്നതിനു താല്‍ക്കാലിക താമസകേന്ദ്രമൊരുക്കാന്‍ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്‍ഡസ്ട്രിയല്‍ മേഖലയിലുള്ള 202 കെട്ടിടങ്ങളാണ് തയ്യാറാക്കുന്നത്. ഇതുവഴി 25,000 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയും. പ്രവിശ്യയിലെ സര്‍ക്കാര്‍ സ്‌കൂളുകളും വിദേശികളെ പാര്‍പ്പിക്കുന്നതിനു തയ്യാറാക്കിയിട്ടുണ്ട്. ദമ്മാമില്‍ 1,034 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 148 പേര്‍ക്കു രോഗം ഭേദമായി.

Next Story

RELATED STORIES

Share it