Gulf

കൊവിഡ്: സൗദിയില്‍ രോഗികളുടെ എണ്ണം 10,000 കവിഞ്ഞു; കൂടുതല്‍ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി

വ്യാപകപരിശോധനകള്‍ തൊഴിലാളികള്‍ കുടുതലുള്ള ലേബര്‍ ക്യാംപും മറ്റും കേന്ദ്രീകരിച്ചുനടക്കുന്നതിനാലാണ് കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുണ്ടായ കാരണം.

കൊവിഡ്: സൗദിയില്‍ രോഗികളുടെ എണ്ണം 10,000 കവിഞ്ഞു; കൂടുതല്‍ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി
X

ദമ്മാം: സൗദിയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 10,000 കവിഞ്ഞതായി സൗദി ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അല്‍റബീഅ വ്യക്തമാക്കി. രാജ്യത്ത് രോഗികളുടെ എണ്ണം കുടുന്നത് കണക്കിലെടുത്ത് ജാഗ്രതപാലിക്കണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. വലിയ മഹാമാരിയായി ലോകത്തെങ്ങും രോഗം പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. 25 ലക്ഷത്തില്‍പരം പേര്‍ക്കാണ് ലോകത്ത് രോഗം ബാധിച്ചിരിക്കുന്നത്. വിശുദ്ധറമദാനാണ് നമുക്ക് മുമ്പില്‍ സമാഗതമായിരിക്കുന്നത്.

പതിവിനുവിപരീതമായാണ് നമുക്ക് ഈ റമദാനില്‍ കര്‍മങ്ങള്‍ അനുഷ്ടിക്കാനും മറ്റും കഴിയുക. രോഗവ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് മുഖ്യം. വ്യാപകപരിശോധനകള്‍ തൊഴിലാളികള്‍ കുടുതലുള്ള ലേബര്‍ ക്യാംപും മറ്റും കേന്ദ്രീകരിച്ചുനടക്കുന്നതിനാലാണ് കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുണ്ടായ കാരണം. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗദിയില്‍ പുതുതായി 1,122 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 10,484 ആയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം ബാധിച്ച് 6 പേര്‍ മരിച്ചു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 103 ആയും ഉയര്‍ന്നു. 92 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,490 ആയി. മക്ക- 402, റിയാദ്- 200, ജിദ്ദ- 186, മദീന- 120, ദമ്മാം- 78, ഹുഫൂഫ്- 63, ജുബൈല്‍- 39, തായിഫ്- 16, കോബാര്‍- 5, അബ്ഹാ- 3, ബുറൈദ- 3, നജ്റാന്‍- 3, അല്‍മദാ- 1, യാമ്പു- 1, അല്‍സുല്‍ഫി- 1, അല്‍ദര്‍അ- 1.

Next Story

RELATED STORIES

Share it