Gulf

കൊവിഡ് ടെസ്റ്റ്: കേരള സര്‍ക്കാര്‍ പ്രവാസികളെ വീണ്ടും വഞ്ചിക്കുന്നുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പ്രകൃതിദുരന്തങ്ങളും മറ്റു അത്യാഹിതങ്ങളുമുണ്ടാവുമ്പോള്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത പ്രവാസികളോട് എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

കൊവിഡ് ടെസ്റ്റ്: കേരള സര്‍ക്കാര്‍ പ്രവാസികളെ വീണ്ടും വഞ്ചിക്കുന്നുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

അബഹ: വിദേശരാജ്യങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കൊവിഡ് ടെസ്റ്റ് സ്വന്തം ചെലവില്‍ വിദേശത്തുവച്ച് തന്നെ നടത്തണമെന്ന സര്‍ക്കാരിന്റെ പുതിയ തീരുമാനം വീണ്ടും പ്രവാസികളെ വഞ്ചിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നതിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഏറെ പണിപ്പെട്ടു ഒപ്പിച്ചെടുക്കുന്ന വിമാനടിക്കറ്റുമായി എയര്‍പോര്‍ട്ടുകളിലെത്തുന്ന രോഗികളും ഗര്‍ഭിണികളുമടങ്ങുന്ന പാവപ്പെട്ട പ്രവാസികളെ വീണ്ടും ദുരിതത്തിന്റെ കൈപ്പുനീര്‍ കുടിപ്പിക്കുന്ന പിണറായി സര്‍ക്കാര്‍ ഇത്തരം ഞൊട്ടുവിദ്യകള്‍ ഒഴിവാക്കി ഇനിയെങ്കിലും അപഹാസ്യരാവാതിരിക്കാന്‍ ശ്രമിക്കണം. ഒരുഡസനോളം ഉപദേശകരുള്ള ഒരു മുഖ്യമന്ത്രിയില്‍നിന്നും കേരളജനത ഇതല്ല പ്രതീക്ഷിക്കുന്നത്.

പ്രകൃതിദുരന്തങ്ങളും മറ്റു അത്യാഹിതങ്ങളുമുണ്ടാവുമ്പോള്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത പ്രവാസികളോട് എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ക്വാറന്റൈന്‍ വിഷയത്തില്‍ സമ്മര്‍ദത്തിലായ ഭരണ കൂടം അത് മറികടക്കാന്‍ കാട്ടിക്കൂട്ടുന്ന ഇത്തരം ചെപ്പടിവിദ്യകള്‍ കേരളജനതയും പ്രവാസി സമൂഹവും മറക്കാതെ മനസില്‍വയ്ക്കണമെന്നും ഭരണകൂടത്തെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ മൗനം അവലംബിക്കുന്ന പ്രതിപക്ഷത്തെയും അവസരം വരുമ്പോള്‍ അത് ബോധ്യപ്പെടുത്താന്‍ നമ്മള്‍ തയ്യാറാവണമെന്നും ഫോറം ഓര്‍മിപ്പിച്ചു. പ്രസിഡന്റ് കോയ ചേലേമ്പ്ര നിയന്ത്രിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ജനറല്‍ സെക്രടറി ഹനീഫ ചാലിപ്പുറം, ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട്, ഇസ്മാഈല്‍ മാസ്റ്റര്‍, റഷീദ് എരുമേലി കരിം മണ്ണാര്‍ക്കാട്, ഹബീബ് ചേലേമ്പ്ര എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it