- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: സൗദിയില്‍ ഇന്ന് എട്ടുമരണം; 783 പേര്‍ക്ക് കൂടി രോഗം
ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 6,719 ആയി. ബുധനാഴ്ച 783 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 417 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,94,952 ആയി. ഇവരില്‍ 3,81,189 പേര്‍ക്ക് രോഗം ഭേദമായി. വിവിധ ആശുപത്രികളിലും മറ്റുമായി ചികില്‍സയിലുള്ളവരുടെ എണ്ണം 7,044 ആണ്. ഇവരില്‍ 852 പേരുടെ നില ഗുരുതരമാണ്. ചികില്‍സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത്.
വിവിധ പ്രദേശങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം:
റിയാദ് 341
മക്ക 142
കിഴക്കന്‍ പ്രവിശ്യ 131
അസീര്‍ 30
മദീന 25
അല്‍ ഖസീം 22
ഹാഇല്‍ 22
തബൂക്ക് 18
ജീസാന്‍ 17
നജ്‌റാന്‍ 10
അല്‍ജൗഫ് 9
വടക്കന്‍ അതിര്‍ത്തി മേഖല 9
അല്‍ബാഹ 7
Covid updates in Saudi Arabia
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT