Gulf

മാധ്യമ വിലക്കില്‍ ദമ്മാം മീഡിയാ ഫോറം അപലപിച്ചു

മാധ്യമ വിലക്കില്‍ ദമ്മാം മീഡിയാ ഫോറം അപലപിച്ചു
X

ദമ്മാം: അക്രമകാരികള്‍ക്ക് വിളനിലമൊരുക്കിയും സര്‍ക്കാര്‍ മിഷിനറിയെ നിര്‍ജീവമാക്കിയുംസംഘപരിവാര്‍ ഫാഷിസത്തിന്റെ ഡല്‍ഹി വംശഹത്യയെതുറന്നുകാണിച്ചമീഡിയാ വണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് 48 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തിയഭരണകൂടഭീകരതെയെ ദമ്മാം മീഡിയാഫോറം ശകതമായിഅപലപിച്ചു. സംഘപരിവാരത്തിന്റെ വംശഹത്യാപദ്ധതികള്‍ ഇത്തവണ ഡല്‍ഹിയില്‍ കൂടുതല്‍ പടരാതെപോയത് ഇത്തരം മാധ്യമങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടെയും

നിതാന്ത ജാഗ്രത മൂലമായിരുന്നു. ഇതില്‍ വിളറിപൂണ്ട ഫാഷിസ്റ്റ്ഗുണ്ടായിസത്തിന്റെ പണിയാളുകള്‍ക്ക് ചൂട്ടുപിടിക്കുകയാണ്ബിജെപി സര്‍ക്കാര്‍. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ഇതിലൂടെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയാണ്. എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദരാക്കാന്‍ ഭയപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അധികാര വര്‍ഗം മാധ്യമങ്ങളെവരുതിയില്‍ വരുത്താന്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങള്‍ പൗരസമൂഹം തിരിച്ചറിയണം. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലുംഭരണകൂട ഭീകരതയെ തുറന്നുകാണിക്കുന്ന ഒരു പ്രതിപക്ഷമായി ഇന്ത്യന്‍ മാധ്യമങ്ങളില്‍ ചെറുവിഭാഗമെങ്കിലും ഉണ്ടെന്നത് വലിയ പ്രതീക്ഷയാണ്. അവയെആക്രമിച്ച് ഇല്ലാതാക്കുന്ന നടപടിയാണ് മാധ്യമ നിരോധനത്തിലൂടെ, വിമര്‍ശനങ്ങളെ ഭയക്കുന്ന ഭരണകൂടംലക്ഷ്യമിടുന്നത്. ഇതിനെതിരേ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും നിരോധനങ്ങള്‍ പോലെയുള്ള കരിനിയമങ്ങള്‍ പിന്‍വലിച്ച് ജനാധിപത്യത്തിന്റെ സ്തംഭങ്ങളെവിശ്വാസത്തിലെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നുംദമ്മാം മീഡിയാഫോറംപ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ്ആളത്ത്, ഖജാഞ്ചി നൗഷാദ്ഇരിക്കൂര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it