Gulf

ഡിഫ സൂപ്പര്‍ കപ്പ് മല്‍സരങ്ങള്‍ പുരോഗമിക്കുന്നു

ടൂര്‍ണമെന്റിന്റെ രണ്ടാം ആഴ്ചയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഫ്‌ളൈ സെഡ് ട്രാവല്‍സ് മാഡ്രിഡ് എഫ്‌സി, അല്‍വാന്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് ഖതീഫ് എഫ്‌സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പിച്ചു.

ഡിഫ സൂപ്പര്‍ കപ്പ് മല്‍സരങ്ങള്‍ പുരോഗമിക്കുന്നു
X

ഡിഫ സൂപ്പര്‍ കപ്പിന്റെ മത്സരങ്ങളില്‍ ഉമ്മര്‍ വളപ്പില്‍, ഇ പി സജിത്ത്, മുജീബ് ഉപ്പട എന്നിവര്‍ കളിക്കാരുമായി പരിചയപ്പെടുന്നു.

ദമാം: അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച് വരുന്ന ഡ്രീം ഡിസ്റ്റിനേഷന്‍ ഡിഫ സൂപ്പര്‍ കപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ആഴ്ചയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഫ്‌ളൈ സെഡ് ട്രാവല്‍സ് മാഡ്രിഡ് എഫ്‌സി, അല്‍വാന്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് ഖതീഫ് എഫ്‌സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പിച്ചു.

മാഡ്രിഡ് എഫ്‌സിയുടെ അബു മാന്‍ ഓഫ് ഡി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ മത്സരത്തില്‍ കംഫര്‍ട്ട് ട്രാവല്‍സ് ബദര്‍ എഫ്‌സി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കു യുണിഗാര്‍ബ് ദല്ല എഫ്‌സിയെ തോല്‍പിച്ചു,ഹസ്സന്‍, സനോജ് എന്നിവര്‍ ഗോളുകള്‍ നേടിയ മത്സരത്തില്‍ ബദര്‍ എഫ്‌സിയുടെ ഹസ്സന്‍ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു.

അവസാന മത്സരത്തില്‍ സമായില്‍ കെപ്‌വ എഫ്!സി കോഴിക്കോടന്‍ റസ്റ്റാറ്റന്റ് എഫ്‌സി ദമ്മാമിനോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മത്സരത്തില്‍ എഫ്‌സി ദമ്മാമിന്റെ സുല്‍ഫി മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ദമാമിലെ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരായ ഉമ്മര്‍ വളപ്പില്‍ (വി വണ്‍), സജിത് ഇ പി (ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്), മുജീബ് ഉപ്പട (കംഫര്‍ട്ട് ട്രാവല്‍സ്), ബൈക്കില്‍ ലോക സഞ്ചാരത്തിനിറങ്ങിയ ദില്‍ഷാദ്, അബ്ദുല്‍ സലാം തിരൂരങ്ങാടി, യുസുഫ് വേങ്ങര, ഫൈസല്‍ വെള്ളായനി, സലാം ജംമ്ജൂം, സിറാജ് വെഞ്ഞാറാമൂട്, നൗശാദ് ഇരിക്കൂര്‍, നസീബ് വാഴക്കാട്, എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. വ്യാഴാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ഇ കോ കോബാര്‍ ദാര്‍ അസ്സിഹ മെഡിക്കല്‍ സെന്റര്‍ യൂത്ത് ക്ലബുമായും ദീമാ ടിഷ്യു ഖാലിദിയ എഫ് സി ഗള്‍ഫ് ഹൊറൈസണ്‍ ജുബൈല്‍ എഫ് സിയുമായും മാറ്റുരക്കും. വെള്ളിയാഴ്ച്ച നടക്കുന്ന മത്സരങ്ങളില്‍ സല്‍ക്കാര എം യു എഫ് സി മലബാര്‍ എഫ് സി ജുബൈലുമായും കോര്‍ണിഷ് സോക്കര്‍ അല്‍ കോബാര്‍ അസര്‍ അല്‍ അന്‍ഷാത്ത് ഇ എം എഫ് റാക്കയുമായും സ്‌പോര്‍ട്ടിംഗ് ഖാലിദിയ ഗാലപ് യുണൈറ്റഡ് എഫ് സി അല്‍ കോബാറുമായും മാറ്റുരക്കും. മണി പത്തിരിപ്പാല, ജംഷീര്‍ കാര്‍ത്തിക, സാബിത്ത് തെക്കേപ്പുറം, റസാഖ് ബാവ, ജുനൈദ് കാസര്‍ഗോഡ് എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി.

Next Story

RELATED STORIES

Share it