- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയ് കെഎംസിസി സാഹിത്യ അവാര്‍ഡ് ഇത്തവണ പി സുരേന്ദ്രന്
ഡോ. എം കെ മുനീര്‍ എംഎല്‍എ, മധ്യമപ്രവര്‍ത്തകരായ ടി പി ചെറൂപ്പ, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡിനായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
തിരൂര്‍: ദുബയ് കെഎംസിസിയുടെ ഇത്തവണത്തെ സാഹിത്യ അവാര്‍ഡിന് പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ അര്‍ഹനായി. ഡോ. എം കെ മുനീര്‍ എംഎല്‍എ, മധ്യമപ്രവര്‍ത്തകരായ ടി പി ചെറൂപ്പ, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡിനായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
ജൂലൈ 12നു ദുബയിലെ കറാമയിലുള്ള അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ നടക്കുന്ന ദുബയ് കെഎംസിസി ഇഷ്‌ക്കേ ഇമാറാത്ത് ഈദ് ഇവന്റില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഇബ്രാഹിം എളേറ്റില്‍, ജനറല്‍ കണ്‍വീനര്‍ മുസ്തഫ തിരൂര്‍, സര്‍ഗധാര ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ നജീബ് തച്ചംപൊയില്‍ അറിയിച്ചു.
കഥകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍, നിരൂപകന്‍ പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന് ഗ്രാമപാതകള്‍ ഇന്ത്യന്‍ യാത്രകളുടെ പുസ്തകം, ജലഗന്ധി എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചൈനീസ് മാര്‍ക്കറ്റ് എന്ന കൃതിക്ക് മുപ്പത്തിമൂന്നാമത് ഓടക്കുഴല്‍ അവാര്‍ഡ്, കേളി അവാര്‍ഡ് എന്നിവയും കേരള ലളിത കല അക്കാദമി അവാര്‍ഡ് (രാമചന്ദ്രന്റെ കഥ), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാര്‍ഡ് (ബര്‍മുഡ), പത്മരാജന്‍ പുരസ്‌കാരം (ഗൗതമ വിഷാദ യോഗം ), സമഗ്ര സംഭാവനകള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അവാര്‍ഡ്, ശാന്തകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് .
കുമരനെല്ലൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായിരുന്നു. മഞ്ചേരി പാപ്പിനിപ്പാറ കുമാരന്‍ നായര്‍ സരോജിനി അമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് 'പ്രാര്‍ത്ഥന'യില്‍ ഭാര്യ സുജാതയോടൊപ്പം കഴിയുന്നു. മക്കള്‍: ജയദേവന്‍, നിഖില ചന്ദ്രന്‍.
പിരിയന്‍ ഗോവണി, ഭൂമിയുടെ നിലവിളി, കറുത്ത പ്രാര്‍ത്ഥനകള്‍, ബര്‍മുഡ, അഭയാര്‍ഥികളുടെ പൂന്തോട്ടം, ആഴത്തിന്റെ നിറം, ജല ഗാന്ധി, 64 ചെറിയ കഥകള്‍, രജനീതി, ചൈനീസ് മാര്‍ക്കറ്റ്, ബുദ്ധ വസ്ത്രം, തിരഞ്ഞെടുത്ത കഥകള്‍, ഉടഞ്ഞ ബുദ്ധന്‍ (കഥാ സമാഹാരങ്ങള്‍) മഹായാനം, സാമൂഹ്യപാഠം, മായാ പുരാണം, കാവേരിയുടെ പുരുഷന്‍, ജൈവം (നോവലുകള്‍) രാമചന്ദ്രന്റെ കല (കല വിമര്‍ശനം), കഥയിലൊതുങ്ങാത്ത നേരുകള്‍,(അനുഭവ കഥനം), മതം ആത്മീയത, വിമോചനം (ലേഖന സമാഹാരം)നക്‌സല്‍ ബാരിയിലെ ശേഷിപ്പുകളിലൂടെ, ദേവദാസിത്തെരുവുകളിലൂടെ (യാത്ര വിവരണം), രാസലീല (വിവര്‍ത്തനം), 1921 പോരാളികള്‍ വരച്ച ദേശ ഭൂപടം എന്നിവ പ്രധാന കൃതികളാണ്. പത്തു വര്‍ഷത്തിന് ശേഷം അടുത്തിടെ ഇലകളില്‍ കാറ്റു തൊടുമ്പോള്‍ എന്ന പേരില്‍ ഒരു കഥാസമാഹാരവും ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
RELATED STORIES
മാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMT