- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൃദയാഘാതം: സൗദിയില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഖബറടക്കി

ബുറൈദ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഖബറടക്കി. ബിഹാര്‍ പാറ്റ്‌ന ഗോപാല്‍ ഗംഗ് സ്വദേശി മെഹബൂബ് മുജീബുല്‍ ഹഖി(46)ന്റെ മൃതദേഹമാണ് അസര്‍ നമസ്‌കാരാനന്തരം റിയാദുല്‍ ഖബറ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തത്. ബുറൈദയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള റിയാദുല്‍ ഖബറയില്‍ ഏഴു വര്‍ഷമായി ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്തുവരുകയായിരുന്ന മുജീബുല്‍ ഹഖിന് ഹൃദയാഘാതം സംഭവിക്കുകയും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നെങ്കിലും ചികില്‍സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകള്‍ എല്ലാം ശരിയായപ്പോഴാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കൊറോണ ബാധയെ തുടര്‍ന്ന് നിര്‍ത്തലാക്കിയത്. തുടര്‍ന്ന് വീണ്ടും ആദ്യാവസാനം രേഖകള്‍ ശരിയാക്കി ഇവിടെ അടക്കം ചെയ്യുകയായിരുന്നു. മസ്ജിദുകള്‍ അടച്ചതിനാല്‍ പരിചയക്കാര്‍ അടക്കം കുറഞ്ഞ ആളുകളാണ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് നമസ്‌കാരത്തിനുണ്ടായിരുന്നത്. സ്‌പോണ്‍സര്‍ അലി ബിന്‍ സുലൈമാന്‍ ബിന്‍ സാലിം അല്‍ വബലിയാണ് എല്ലാ സഹായവുമായി രംഗത്തുണ്ടായിരുന്നത്. സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാര്‍ട്ടി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു
RELATED STORIES
യുവതി വീടിനുള്ളില് മരിച്ച നിലയില്; ഭര്ത്താവിനെ കസ്റ്റഡിയിലെടുത്തു
28 April 2025 4:38 AM GMTഒറ്റപ്പെട്ടയിടങ്ങളില് ഇന്നും മഴയ്ക്ക് സാധ്യത; ഉയര്ന്ന താപനിലയ്ക്കും...
28 April 2025 4:34 AM GMTപഹല്ഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തില് പാകിസ്താന് ജയ് വിളിച്ചെന്ന് ...
28 April 2025 4:22 AM GMTഎന്എസ്എസ് ക്യാമ്പിനിടെ വിദ്യാര്ഥികളെ നമസ്കരിക്കാന്...
28 April 2025 3:34 AM GMTഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന് ശേഷം ഗര്ഭിണിയായ വനിതയുടെ...
28 April 2025 2:54 AM GMT35 വര്‍ഷമായി ഇന്ത്യയില്; ശാരദാ ബായ് തിരിച്ചു പോവണമെന്ന് പോലിസ്;...
28 April 2025 2:35 AM GMT