Gulf

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വെര്‍ച്ച്വല്‍ ഹജ്ജ് ക്യാംപ്

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വെര്‍ച്ച്വല്‍ ഹജ്ജ് ക്യാംപ്
X

ജിദ്ദ: ഹജ്ജിന്റെ കര്‍മങ്ങളും ആത്മാവും വിശദീകരിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിവിധ ഭാഷകളില്‍ സംഘടിപ്പിച്ച വെര്‍ച്ച്വല്‍ ഹജ്ജ് ക്യാംപ് ശ്രദ്ധേയമായി. പരിപാടി ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്തു. പുതിയ സാഹചര്യത്തില്‍ ഹജ്ജിന്റെ പ്രയാസ രഹിതമായ നടത്തിപ്പിന് വേണ്ടി ഇവിടുത്തെ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിപുലമായ ഒരുക്കങ്ങളെയും ക്രമീകരണങ്ങളെയും കോണ്‍സുല്‍ ജനറല്‍ പ്രകീര്‍ത്തിച്ചു. കഴിഞ്ഞവര്‍ഷം കുറച്ചുപേര്‍ക്ക് മാത്രമായിരുന്നു ഹജ്ജിന് അവസരം ലഭിച്ചിരുന്നതെങ്കില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമായത് മൂലം ഇപ്രാവശ്യം കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

അവര്‍ക്കൊക്കെ ഉപകാരപ്പെടുന്ന രീതിയില്‍ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച വെബിനാര്‍ ഏറെ പ്രശംസയര്‍ഹിക്കുന്നതാണ്- കോണ്‍സുല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ- സൗദി സൗഹൃദത്തിന്റെ ചരിത്രവും പഴയകാല ഹജ്ജിന്റെ ദൃശ്യങ്ങളും അനാവരണം ചെയ്യുന്ന ജിദ്ദ കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന വെബിനാറിനെക്കുറിച്ചും കോണ്‍സുല്‍ ജനറല്‍ വിശദീകരിച്ചു.

ക്യാംപിന്റെ വിവിധ സെഷനുകളില്‍ ആമിര്‍ മൗലവി ഡല്‍ഹി, സഈദ് മൗലവി അരീക്കോട് എന്നിവര്‍ ഹജ്ജിനെക്കുറിച്ച് വിശദീകരിക്കുകയും പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ പ്രസിഡന്റ് ഫയാസുദ്ദീന്‍ അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ പില്‍ഗ്രിം വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് അയ്യൂബ് ഹക്കിം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ വൈസ് പ്രസിഡന്റ് അബ്ദുല്‍ഗനി, അബ്ദുല്‍ അസീസ് കിദ്വായ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫഹിം ആസ്മി അവതാരകനായിരുന്നു.

Next Story

RELATED STORIES

Share it