Gulf

പുരസ്‌കാരങ്ങള്‍ സംഘപരിവാര നോമിനികള്‍ക്ക് നല്‍കിയ നടപടി മതേതര മൂല്യങ്ങളോടുള്ള വെല്ലുവിളി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പുരസ്‌കാരങ്ങള്‍ സംഘപരിവാര നോമിനികള്‍ക്ക്   നല്‍കിയ നടപടി മതേതര മൂല്യങ്ങളോടുള്ള   വെല്ലുവിളി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

വാദി ദവാസിര്‍: രാജ്യം പ്രഗല്‍ഭര്‍ക്ക് നല്‍കി ആദരിക്കുന്ന പുരസ്‌കാരങ്ങള്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് എതിരായി എപ്പോഴും നിലകൊണ്ട സംഘപരിവാര നോമിനികള്‍ക്ക് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ മതേതര മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

രാജ്യത്ത് നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ ജനവിരുദ്ധ മോദി സര്‍ക്കാര്‍ തകര്‍ന്നടിയുമെന്നാണ് ഒട്ടുമിക്ക സര്‍വ്വേകളും പ്രവചിക്കുന്നത്. ബിജെപിയുടെ കയ്യിലുള്ള സംസ്ഥാനങ്ങളില്‍ പോലും ഇതര പാര്‍ട്ടികള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഭരണതലത്തില്‍ ഇരിക്കുന്നവരുടെ ബന്ധുക്കളെ പത്മ പുരസ്‌കാരങ്ങള്‍ക്ക് നിര്‍ദേശിക്കുക വഴി തെറ്റായ സന്ദേശമാണ് സംഘപരിവാര നിയന്ത്രണ സര്‍ക്കാര്‍ നല്‍കുന്നത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായ്ക്കിനെ കയ്യിലെടുക്കാന്‍ അദ്ദേഹത്തിന്റെ സഹോദരിയെ നിര്‍ദേശിച്ചത് ഇതിന് ഉദാഹരണമാണ്. അറിയപ്പെടുന്ന എഴുത്തുകാരി കൂടിയായ ഗീതമേത്ത ഇത് നിരസിച്ചത് സ്വാഗതാര്‍ഹമാണ്. സംഘപരിവാറിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജാഗ്രത പുലര്‍ത്താന്‍ മതേതര പൊതുസമൂഹം തയ്യാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തക സംഗമവും പുതിയ പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണവും സോഷ്യല്‍ ഫോറം അബഹ കേരള സംസ്ഥാന സമിതി അംഗം ഇസ്മായില്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫോറം ബ്ലോക്ക് പ്രസിഡന്റ് സലാഹുദ്ധീന്‍ അമ്പനാട്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസര്‍ ഹാദി, അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി, ഷിബിലി ബീമാപ്പള്ളി പുതിയ പ്രവര്‍ത്തകര്‍ക്ക് ഹാരം അണിയിച്ചു. റഫീക്ക് മട്ടന്നൂര്‍, ഷാജഹാന്‍ പരിപാടികള്‍ നിയന്ത്രിച്ചു.


ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് കമ്മിറ്റി പുതിയ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്വീകരണം.



Next Story

RELATED STORIES

Share it