Gulf

വാട്‌സ് ആപ്പ് സേവനങ്ങളുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി

വാട്‌സ് ആപ്പ് സേവനങ്ങളുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി
X

കുവൈത്ത് സിറ്റി: വിവിധ ആവശ്യങ്ങള്‍ക്ക് വാട്‌സ് ആപ്പ് സേവനങ്ങളുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി. ഇന്ന് എംബസിയില്‍നിന്ന് പുറത്താക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് 12 സേവനങ്ങളാണ് വാട്‌സ് ആപ്പ് വഴി ലഭ്യമാക്കുന്നത്. എംബസിയുടെ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും കൂടുതല്‍ പേരിലേക്ക് എത്താനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ നേരിട്ടുള്ള സന്ദര്‍ശനം വഴിയും ലാന്‍ഡ് ഫോണ്‍, മൊബൈല്‍, ഇ-മെയില്‍ സേവനങ്ങള്‍ നല്‍കുന്നതിന് പുറമേയാണ് വാട്‌സ് ആപ്പ് ഹെല്‍പ്പ് ലൈന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഈ നമ്പറുകളില്‍ പരാതികളും അന്വേഷണങ്ങളും വാട്‌സ് ആപ്പ് മെസ്സേജുകള്‍ വഴി മാത്രമേ ലഭ്യമാവുകയുള്ളൂ. പരാതികളും അന്വേഷണങ്ങളും നേരിട്ടറിയാന്‍ ലാന്‍ഡ് ഫോണ്‍ വഴിയുള്ള സേവനങ്ങള്‍ തുടരും.

വിവിധ സേവനങ്ങളും അവയ്ക്ക് ലഭ്യമായ വാട്‌സ് ആപ്പ് നമ്പറുകളും ചുവടെ ചേര്‍ക്കുന്നു

പാസ്‌പോര്‍ട്ട് അന്വേഷണങ്ങള്‍ (പ്രത്യേകമായത്) – 65501767

വിസ, അറ്റസ്‌റ്റേഷന്‍, ഒസിഐ- 65501013

ആശുപത്രി, അത്യാഹിത ആരോഗ്യസേവനങ്ങള്‍- 65501587

മരണ രജിസ്‌ട്രേഷന്‍- 65505246

കുവൈറ്റിലെ ഇന്ത്യന്‍ അസോസിയേഷനുകള്‍- 65501078

വനിത ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍( വിസ നമ്പര്‍ 20)- 65501754

പുരുഷ തൊഴിലാളികള്‍ (വിസ നമ്പര്‍ 14,18,20)- 65501769

വാണിജ്യ അറ്റസ്‌റ്റേഷന്‍- 65505097

അടിയന്തര ഹെല്‍പ്പ് ലൈന്‍- 65501946

പാസ്‌പോര്‍ട്ട് പതിവ് അന്വേഷണങ്ങള്‍- 65506360

11&12. ഗാര്‍ഹിക തൊഴിലാളികളുടെ വിവിധ വിഷയങ്ങള്‍ (വിസ നമ്പര്‍ 20)- 51759394, 55157738

Next Story

RELATED STORIES

Share it