- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ ബ്ലോക്ക് റിപബ്ലിക് ദിനാഘോഷം നവ്യാനുഭവമായി
അബഹ ബ്ലോക്ക് പ്രസിഡന്റ് അബൂബക്കര്‍ നീലഗിരിയുടെ അധ്യക്ഷതയില്‍ റിപ്പബ്ലിക് ദിന രാത്രിയില്‍ കസബയില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

അബഹ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച റിപബ്ലിക് ദിനാഘോഷവും പുതുതായി പാര്‍ട്ടിയിലേക്ക് കടന്ന് വന്നവര്‍ക്കുള്ള സ്വീകരണവും നവ്യാനുഭവമായി. അബഹ ബ്ലോക്ക് പ്രസിഡന്റ് അബൂബക്കര്‍ നീലഗിരിയുടെ അധ്യക്ഷതയില്‍ റിപ്പബ്ലിക് ദിന രാത്രിയില്‍ കസബയില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്പുറം ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ സാബിര്‍ അലി നാലകത്ത് മുഖ്യ പ്രഭാഷണം നടത്തി. രാജ്യം 72ാം റിപ്പബ്ലിക് കൊണ്ടാടുന്ന വേളയില്‍ ഭരണഘടന സംരക്ഷിക്കാന്‍ നാമോരോരുത്തരും പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ഹിന്ദുത്വ രാഷ്ട്രം എന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ നിലവിലെ ഏക തടസ്സം ഭരണഘടനയാണ്. ഭരണഘടന പൊളിച്ചെഴുതി മനുസ്മൃതി നടപ്പിലാക്കാനുള്ള കുല്‍സിത ശ്രമങ്ങള്‍ പരാജയപ്പെടുത്തണം.
രാജ്യത്തെ പ്രബല വിഭാഗമായ ദലിതരും ന്യൂനപക്ഷങ്ങളും ഒന്നിച്ച് ഇറങ്ങിയാല്‍ ആര്‍എസ്എസ്സിനെ എന്നെന്നേക്കുമായി കെട്ടുകെട്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അബ്ദുര്‍റഹിമാന്‍ പയ്യനങ്ങാടി, ഹനീഫ മഞ്ചേശ്വരം, റാഫി പട്ടര്‍പാലം സംസാരിച്ചു. വിവിധ പാര്‍ട്ടികളില്‍ നിന്നും സോഷ്യല്‍ ഫോറത്തിലേക്ക് കടന്നുവന്നവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണതിന് നസറുള്ള ആലപ്പുഴ, കബീര്‍ കൊല്ലം, മുഹമ്മദ് കസബ, മുനീര്‍ നേതൃത്വം നല്‍കി.
RELATED STORIES
എ എഫ് സി ഏഷ്യന് കപ്പ് യോഗ്യതാ മല്സരം; ഇന്ത്യന്‍ ടീമില് ആഷിക്...
28 May 2025 6:09 PM GMTകടലില് പതിച്ച കപ്പല് പൂര്ണമായി നീക്കും: കപ്പലില് ഉണ്ടായത്...
28 May 2025 5:57 PM GMTകാന്സര് സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്ഭം ധരിക്കാന്...
28 May 2025 5:47 PM GMT''മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങളില് നടപടിയില്ല''; കര്ണാടക...
28 May 2025 4:24 PM GMTകന്നട ഭാഷയുടെ ഉത്ഭവം തമിഴില് നിന്ന്; 'വാക്കുകള് സ്നേഹത്തിന്റെ...
28 May 2025 3:37 PM GMT299 കുട്ടികളെ പീഡിപ്പിച്ച ഡോക്ടര്ക്ക് 20 വര്ഷം തടവ്
28 May 2025 3:10 PM GMT