- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍'; എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം
ഫാഷിസ്റ്റ് കടന്നു കയറ്റം ഫലപ്രദമായി ചെറുക്കാന്‍ ഇരുമുന്നണികള്‍ക്കും വ്യവസ്ഥാപിത നിലപാടില്ല. അധികാരത്തിന്റെ മത്തുപിടിച്ചവര്‍ സ്വന്തം കസേരക്ക് വേണ്ടിയുള്ള തത്രപ്പാടില്‍ ബി.ജെ.പിക്കുള്ള വഴിവെട്ടുകയാണ്. ഇത് തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണം.
ദമ്മാം: ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള നിയമസഭാ തിരഞ്ഞെടുപ്പിലും, മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള കമ്മിറ്റി വോട്ടര്‍മാരോട് അഭ്യര്‍തിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ മിക്കതും പലവിധ അടവ് തന്ത്രങ്ങളുമായി ജനങ്ങളെ സ്വാധീനിച്ച് തങ്ങളുടെ അധികാരങ്ങളുറപ്പിക്കാനുള്ള പെടാപ്പാടിലാണ്. എല്ലാവിധ ദുസ്വാധീനങ്ങളേയും മറികടന്ന് രാജ്യ നന്മയും ജനങ്ങളുടെ ക്ഷേമവും മുന്‍ നിര്‍ത്തി ജനാധിപത്യാവകാശം വിനിയോഗിക്കാന്‍ നമുക്കാവണം. നമ്മുടെ രാജ്യം ഇന്ന് വളരെ അപകടമായ സ്തിതിവിശേഷത്തിലൂടെയാണ് കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന അനുഭവം നമ്മുക്ക് സാക്ഷിയാണ്.
മുഖ്യധാരാ പാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവരെല്ലാം അവരുടെ ഉത്തരവാദിത്തങ്ങള്‍ മറന്ന് അധികാരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മാത്രം വക്താക്കളും പ്രയോക്താക്കളുമായ സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ ചുവടുറപ്പിച്ചത്.
ഇവര്‍ മുന്നോട്ട് വെക്കുന്ന അപകടകരമായ ആശയത്തെ ഒരു തരത്തിലും പ്രതിരോധിക്കാന്‍ മതേതരരും മുഖ്യധാരക്കാരും എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്ക് സാധിച്ചിട്ടില്ല എന്നതിന്റെ കൃത്യവും വ്യക്തവുമായ ഉദാഹരണമാണ് ഇന്നും കേന്ദ്രത്തിലും വിവിധ സംസ്താനങ്ങളിലും അധികാരത്തിലിരിക്കുന്ന എന്‍ ഡി എ സര്‍ക്കാരുകളും കേരള നിയമ സഭയിലെ ബി ജെ പി പ്രാധ്യനിധ്യവും.
ഈ സാഹചര്യത്തിലാണു 'വിശപ്പില്‍ നിന്നും മോചനം, ഭയത്തില്‍ നിന്നും മോചനം' എന്ന മുദ്രാവാക്യവുമായി രൂപീകൃതമായ എസ്.ഡി.പി.ഐയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങളില്‍ വേരുറപ്പിച്ചിട്ടുള്ള പാര്‍ട്ടി നിരവധി വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണ് ഒരു ദശാബ്ദക്കാലം കൊണ്ട് ഇത്രയും മുന്നേറിയത്.
പൗരത്വ നിഷേധം, സ്വജന പക്ഷപാതം, നീതിനിഷേധം, വംശവെറി, തല്ലിക്കൊലകള്‍, അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതി തകര്‍ക്കുന്ന അഴിമതി, കോര്‍പ്പറേറ്റ് വല്‍ക്കരണം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ഇന്ധന വില വര്‍ദ്ധന എന്നിവക്കെതിരെ വസ്തുനിഷ്ഠമായി പ്രതികരിക്കേണ്ട പ്രതിപക്ഷപാര്‍ട്ടികള്‍ നിസ്സംഗതയോടെ നില്‍ക്കുന്നിടത്താണ് യാഥാര്‍ഥ്യ ബോധത്തോടെ എസ് ഡ് പി ഐ പ്രതികരിക്കുന്നതും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതും.
ആറു പതിറ്റാണ്ട് രാജ്യഭരണം കയ്യാളിയ കോണ്‍ഗ്രസ് ഇന്ന് കേവലം മൂന്നു സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങാന്‍ കാരണം 126 ലധികം എം.പി.മാരും എം.എല്‍.എ മാരും ഹിന്ദുത്വ ഫാഷിസ്റ്റ് കൂടാരത്തിലേക്കു ചേക്കേറിയതാണ്. മധ്യപ്രദേശ്, ഗോവ മുതല്‍ പോണ്ടിച്ചേരിവരെ നമുക്കത് കാണാന്‍ കഴിയും. കേരളത്തിലും സ്ഥിതി മറിച്ചല്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമായ അവസ്ഥയാണ് ഇടതുപക്ഷത്തിന്റേത്. കേരളത്തില്‍ തുടര്‍ ഭരണത്തിനു വേണ്ടി സംസ്ഥാന ഭരണത്തില്‍ ഒരു പ്രാതിനിധ്യവുമില്ലാത്ത സംഘപരിവാറിന്റെ എല്ലാ അജണ്ടകളും നടപ്പാക്കുന്ന വിധമാണ് അവര്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്.
മേല്‍ജാതി സംവരണം കേന്ദ്രത്തെക്കാളും ഒരുപടി മുന്നേ നടപ്പാക്കുകയും, പാലത്തായി, വാളയാര്‍ പീഡന കേസുകളില്‍ പ്രതികളെ സംരക്ഷിക്കുകയും ഇരകളെ പ്രതികളാക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഉന്നതങ്ങളില്‍ കുടിയിരുത്തിയതും നാം മറന്നു കൂടാ. സംഘപരിവാര്‍ സഹയാത്രികനായ ശ്രീ എമ്മിനെ ഇടനിലക്കാരനാക്കി രഹസ്യയോഗം വഴി പാര്‍ട്ടി സെക്രട്ടറിമാരെ പോലും സംഘപരിവവാരം തീരുമാനിക്കുന്ന തലത്തിലേക്ക് സി.പി.എമ്മിനെ എത്തിച്ചതും ചേര്‍ത്ത് വായിക്കേണ്ടതാണ്.
ഇരയോടൊപ്പം ചേരുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്യുന്ന നിലപാടാണ് പൗരത്വ നിഷേധത്തിനെതിരെ സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ ചാര്‍ജ് ചെയ്ത 519 കേസുകള്‍ വിളിച്ചു പറയുന്നത്. ഗെയില്‍, ദേശീയപാത സമരക്കാരെ മുസ്ലിം തീവ്രവാദികളാക്കി ചിത്രീകരിച്ച എ. വിജയരാഘവന്റെ വെളിപാട് സി.പി.എമ്മിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായേ കാണാനാവൂ.
ദേശീയ തലത്തില്‍ ബി.ജെ.പി. ഉയര്‍ത്തുന്ന ഫാഷിസ്റ്റ് വെല്ലുവിളികള്‍ക്കെതിരെയും കേരളത്തില്‍ ഇടതു വലതു മുന്നണികളുടെ കാപട്യം നിറഞ്ഞ നിലപാടുകള്‍ക്കെതിരെയും സന്ധിയില്ലാ സമരമാണ് എസ് ഡ് പി ഐ നടത്തിക്കൊണ്ടിരിക്കുന്നത്.
പൗരത്വ നിഷേധം, സംവരണ അട്ടിമറി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം തുടങ്ങി സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ വസ്തു നിഷ്ഠമായി ഇടപെട്ടു കൊണ്ടിരിക്കുന്ന എസ് ഡ് പി ഐക്ക് ബദല്‍ രാഷ്ട്രീയത്തിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 102 സ്ഥാനങ്ങളില്‍ ജയിച്ചു കയറാനായതും നിരവധി സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തിയതും. കര്‍ണ്ണാടകയില്‍ 250 ലധികം സീറ്റുകളില്‍ വിജയക്കൊടി പാറിക്കാനും ഏതാനും ഗ്രാമ പഞ്ചായത്തുകളുടെ ഭരണം നേടാനും സാധിച്ചു. തെലങ്കാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി വിജയം നേടിയിട്ടുണ്ട്.
ഫാഷിസ്റ്റ് കടന്നു കയറ്റം ഫലപ്രദമായി ചെറുക്കാന്‍ ഇരുമുന്നണികള്‍ക്കും വ്യവസ്ഥാപിത നിലപാടില്ല. അധികാരത്തിന്റെ മത്തുപിടിച്ചവര്‍ സ്വന്തം കസേരക്ക് വേണ്ടിയുള്ള തത്രപ്പാടില്‍ ബി.ജെ.പിക്കുള്ള വഴിവെട്ടുകയാണ്. ഇത് തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണം.
എസ് ഡ് പി ഐ നിയസഭാ സീറ്റുകളിലും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ജനവിധി തേടുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായ ഡോ. തസ്‌ലീം അഹ്മദ് റഹ്മാനിയാണ് മലപ്പുറം ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പില്‍ നമ്മുടെ സാരഥി.
അധികാരത്തിന്റെ ആര്‍ത്തി മൂത്ത് വോട്ടര്‍മാരെ വഞ്ചിച്ചു പാര്‍ലമെന്റും നിയമസഭയും വെച്ച് കസേരകളി കളിക്കുന്ന അധികാരക്കൊതിയന്മാരെ വീട്ടിലിരുത്താന്‍ വോട്ടര്‍മാര്‍ തയ്യാറാവണം. പോര്‍മുഖങ്ങളില്‍ ആര്‍ജ്ജവത്തോടെ ഇടപെടുന്ന ഡോ. തസ്‌ലീം അഹ്മദ് റഹ്മാനിയെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തയക്കാന്‍ നമുക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തണം.
ഫാഷിസത്തോട് വിട്ടു വീഴ്ചയില്ല എന്ന നിലപാടാണ് എസ്ഡിപിഐക്കുള്ളത്. വസ്തുതകള്‍ മനസ്സിലാക്കി സാമൂഹിക പ്രതിബദ്ധതയോടെ നമുക്ക് ഒന്നിച്ചണിനിരക്കേണ്ട സമയമാണിത്. ജാഗ്രതക്കുറവായിരുന്നു ഇന്ന് രാജ്യം നേരിടുന്ന അപകടങ്ങളുടെ മൂലകാരണം എന്നത് നമ്മുക്ക് പാഠമായിരിക്കട്ടെ.
RELATED STORIES
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMT