Gulf

ബഹറയ്‌നില്‍ നാടന്‍ പന്തുകളിയുടെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

ബഹറയ്‌നില്‍ നാടന്‍ പന്തുകളിയുടെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
X

കുവൈത്ത്: ഗള്‍ഫിലെ അഞ്ചു രാജ്യങ്ങളായ ബഹറയ്ന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യുഎഇ എന്നിവരുടെ നേതൃത്വത്തില്‍ ഗള്‍ഫ് കേരള നേറ്റീവ് ബോള്‍ അസോസിയേഷന്‍ ബഹറയ്‌നില്‍ കേരളത്തിന്റെ തനത് കായിക വിനോദമായ നാടന്‍ പന്തുകളിയുടെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിലുണ്ടായിരുന്ന കായിക വിനോദമാണ് നാടന്‍ പന്തുകളി. കേരളീയ അയോധനകലയായ കളരിയുടെ സ്വാധീനം നാടന്‍ പന്തുകളിയില്‍ പ്രകടമാണ്. ഒറ്റ, പെട്ട, പിടിയന്‍, താളം, കീഴ്, ഇട്ടടി അഥവാ ഇണ്ടന്‍ എന്നിങ്ങനെ വിവിധങ്ങളായ എണ്ണങ്ങള്‍ കളരി മുറകളെ അനുസ്മരിപ്പിക്കുന്നതാണ്. 400 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ കായികയിനം വിനോദത്തോടൊപ്പം ശാരീരിക ക്ഷമതയ്ക്കും ഊന്നല്‍ നല്‍കുന്നതാണ്. 'ഹര്‍ഷാരവം 2023' എന്ന പേരില്‍ നടത്തുന്ന കായിക മാമാങ്കത്തിന് അഞ്ച് രാജ്യങ്ങളില്‍ നിന്നായി ഒമ്പത് ടീമുകള്‍ അണിനിരക്കും. ജിസിസി കപ്പിനു വേണ്ടിയുള്ള മല്‍സരം ഏപ്രില്‍ 21, 22, 23 തിയ്യതികളില്‍ ഇന്ത്യന്‍ സ്‌കൂള്‍ റിഫാ കാംപസിലാണ് നടക്കും. ബഹ്‌റയ്‌നിലെ നാടന്‍ പന്തുകളി സംഘടനകളായ ബിതെഎന്‍എഫിന്റെയും കെഎന്‍ബിഎയുടെയും

നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ഇന്ത്യന്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ജാഫര്‍ മദനിയും ബഹ്‌റയ്ന്‍ മീഡിയാ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരവും ചേര്‍ന്ന് നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്റെ സംഘാടകസമിതി കണ്‍വീനര്‍മാരായി രഞ്ജിത്ത് കുരുവിള, ഷോണ്‍ പുന്നൂസ് മാത്യു, മോബി കുര്യാക്കോസ്, റോബിന്‍ അബ്രഹാം, സാജന്‍ തോമസ്, മനോഷ് കോറ എന്നിവരെയും നിരവധി സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it