Gulf

ഇഖാമയും ഫൈനല്‍ എക്‌സിറ്റ് കാലാവധിയും കഴിഞ്ഞവര്‍ക്ക് നാട്ടില്‍ പോവാന്‍ ഇന്ത്യന്‍ എംബസി അവസരമൊരുക്കുന്നു

ഹുറൂബ് (ജോലിയില്‍നിന്ന് ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതി നല്‍കിയ ആള്‍), മത്ലൂബ് (പോലിസ് കേസുള്ളവര്‍), ഇഖാമ കാലാവധി കഴിഞ്ഞവര്‍, വിവിധ പിഴകളില്‍പെട്ട് പ്രതിസന്ധിയിലായവര്‍ എന്നിവര്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിന് ഇന്ത്യന്‍ എംബസി രജിസ്ട്രേഷന്‍ ആരംഭിച്ചു.

ഇഖാമയും ഫൈനല്‍ എക്‌സിറ്റ് കാലാവധിയും കഴിഞ്ഞവര്‍ക്ക് നാട്ടില്‍ പോവാന്‍ ഇന്ത്യന്‍ എംബസി അവസരമൊരുക്കുന്നു
X

ജിദ്ദ: സഊദി അറേബ്യയില്‍ ഇഖാമയും ഫൈനല്‍ എക്‌സിറ്റ് കാലാവധിയും കഴിഞ്ഞവര്‍ക്ക് നാട്ടിലേക്ക് പോവാന്‍ ഇന്ത്യന്‍ എംബസി അവസരമൊരുക്കുന്നു. ഹുറൂബ് (ജോലിയില്‍നിന്ന് ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതി നല്‍കിയ ആള്‍), മത്ലൂബ് (പോലിസ് കേസുള്ളവര്‍), ഇഖാമ കാലാവധി കഴിഞ്ഞവര്‍, വിവിധ പിഴകളില്‍പെട്ട് പ്രതിസന്ധിയിലായവര്‍ എന്നിവര്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിന് ഇന്ത്യന്‍ എംബസി രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇതിന് ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ പ്രത്യേക രജിസ്ട്രേഷന്‍ ഫോം അപ്ലോഡ് ചെയ്തിട്ടുണ്ട്.

https://www.eoiriyadh.gov.in/alert_detail/?alertid=45 എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇഖാമയിലെ പേര് അറബിയില്‍ രേഖപ്പെടുത്തണം. മൊബൈല്‍ നമ്പര്‍, വാട്സ് ആപ് നമ്പര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, സൗദിയില്‍ ജോലിചെയ്യുന്ന പ്രവിശ്യ, പാസ്പോര്‍ട്ട് വിവരങ്ങള്‍, ഇഖാമ വിവരങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം. ഹുറൂബ്, മത്ലൂബ്, വിവിധ പിഴകളുള്ളവര്‍ എന്നീ ഏതുഗണത്തില്‍പെട്ടവരാണെന്ന് രേഖപ്പെടുത്താനും അവസരമുണ്ട്. ഫൈനല്‍ എക്സിറ്റ് ലഭിക്കുന്നതോടെ ഏറ്റവും അടുത്ത ദിവസങ്ങളില്‍ നാടണയാനും ഇവര്‍ക്ക് അവസരമുണ്ടാവും.

Next Story

RELATED STORIES

Share it