Gulf

ജിദ്ദ കേരളീയ സമൂഹം ഹൈദരലി തങ്ങളെ അനുസ്മരിച്ചു

രാഷ്ട്രീയ നേതാവ്, ആത്മീയ ആചാര്യന്‍, മതപഠന കേന്ദ്രങ്ങളുടെ മാര്‍ഗ്ഗദര്‍ശി, മഹല്ലുകളുടെ വിധികര്‍ത്താവ് എന്ന പദവികളെല്ലാം വഹിക്കുമ്പോഴും ലാളിത്യം കലര്‍ന്ന സൗമ്യഭാവം ഹൈദരലി തങ്ങള്‍ ജീവിതത്തിലുടനീളം നിലനിര്‍ത്തി എന്ന് വിവിധ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ജിദ്ദ കേരളീയ സമൂഹം ഹൈദരലി തങ്ങളെ അനുസ്മരിച്ചു
X

ജിദ്ദ: ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രതിനിധികള്‍ ജിദ്ദ കേരളീയ സമൂഹത്തിന് വേണ്ടി ഹൈദരലി തങ്ങളെ അനുസ്മരിച്ചു. ജിദ്ദ പൗരാവലി 'തങ്ങളുടെ ഓര്‍മയില്‍ പ്രവാസി സമൂഹം 'എന്ന പേരില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ തങ്ങളുമായി നേരിട്ടുള്ള അനുഭവങ്ങള്‍ സദസില്‍ പങ്കുവെച്ചു. രാഷ്ട്രീയ നേതാവ്, ആത്മീയ ആചാര്യന്‍, മതപഠന കേന്ദ്രങ്ങളുടെ മാര്‍ഗ്ഗദര്‍ശി, മഹല്ലുകളുടെ വിധികര്‍ത്താവ് എന്ന പദവികളെല്ലാം വഹിക്കുമ്പോഴും ലാളിത്യം കലര്‍ന്ന സൗമ്യഭാവം ഹൈദരലി തങ്ങള്‍ ജീവിതത്തിലുടനീളം നിലനിര്‍ത്തി എന്ന് വിവിധ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

മുസാഫിര്‍ (ന്യൂസ് എഡിറ്റര്‍ മലയാളം ന്യൂസ്) അബൂബക്കര്‍ അരിബ്ര (കെഎംസിസി), സി എം അബ്ദുറഹ്മാന്‍ (നവോദയ), ഹസ്സന്‍ കൊണ്ടോട്ടി (ജിദ്ദ പൗരാവലി) നാസിമുദ്ധീന്‍ (ഒഐസിസി), അബ്ദുള്ളകുട്ടി (ഐഎംസിസി), കൊയിസ്സന്‍ ബീരാന്‍കുട്ടി (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), റഹീം ഒതുക്കുങ്ങല്‍(പ്രവാസി സാംസ്‌കാരിക വേദി), അബ്ദുല്‍ ഖാദര്‍ (കൂട്ടം ജിദ്ദ), നാസര്‍ ജമാല്‍ (സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം), നാസര്‍ ചാവക്കാട് (ഐഡിസി), മാജ (ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍), അബ്ദുല്‍ റഹ്മാന്‍ (പാട്ടു കൂട്ടം), മുഹ്‌യുദ്ധീന്‍ അഹ്‌സനി (ഐ സി എഫ്), നസീര്‍ വാവകുഞ്ഞു (ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍), ഹക്കീം പാറക്കല്‍ (ഒഐസിസി മലപ്പുറം ജില്ല), റഹീം വലിയോറ (ആര്‍ട്ട് ലവേഴ്‌സ്), ഹിഫ്‌സു (സൈന്‍ ജിദ്ദ), ശ്രീജിത്ത് കണ്ണൂര്‍ (ജിദ്ദ സോക്കര്‍ ക്ലബ്), ബഷീര്‍ പരുത്തി കുന്നന്‍ (മൈത്രി ജിദ്ദ), ഇബ്രാഹിം കണ്ണൂര്‍ (ഇശല്‍ കലാ വേദി), റഹീം കാക്കൂര്‍ (ജിദ്ദ കലാ സമിതി), ഉണ്ണി തെക്കേടത്ത് (ജിദ്ദ പൗരാവലി), അലവി ഹാജി (പുണര്‍തം), ഷാനവാസ് (വേള്‍ഡ് മലയാളി ഫെഡറേഷന്‍), ഖാലിദ് പാളയാട്ട്, ഇണ്ണി, ഷഫീഖ് കൊണ്ടോട്ടി, വേണു അന്തിക്കാട്,നിസാര്‍ മടവൂര്‍, മുസ്തഫ (ലാലു മീഡിയ), കെ സി അബ്ദുറഹ്മാന്‍ സംസാരിച്ചു.

ജിദ്ദ പൗരാവലി ഉപദേശക സമിതി അംഗമായ അബ്ദുല്‍ മജീദ് നഹ പരിപാടി ഉല്‍ഘാടനം ചെയ്തു. കബീര്‍ കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി. പൗരാവലി ചെയര്‍മാന്‍ അസീസ് പട്ടാമ്പി അദ്ധ്യക്ഷനായ പരിപാടിയില്‍ കണ്‍വീനര്‍ റാഫി ബീമാപള്ളി സ്വാഗതം പറഞ്ഞു. സി എം അഹമ്മദ് ആക്കോട് പരിപാടികള്‍ നിയന്ത്രിച്ചു. മന്‍സൂര്‍ വയനാട് സദസിന് നന്ദി പറഞ്ഞു.



Next Story

RELATED STORIES

Share it