Gulf

കോഴിക്കോട് ജില്ലാ കെഎംസിസി സോക്കര്‍ ഫെസ്റ്റ് ഇന്ന് ജിദ്ദയില്‍

കോഴിക്കോട് ജില്ലാ കെഎംസിസി സോക്കര്‍ ഫെസ്റ്റ് ഇന്ന് ജിദ്ദയില്‍
X

ജിദ്ദ: ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് സീസണ്‍-2 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് വ്യാഴം (ജനുവരി 30) രാത്രി 10 മണി മുതല്‍ ആരംഭിക്കും. ജിദ്ദ മഹജര്‍ എമ്പറര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍ ആരംഭിക്കുക. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ച്ചര്‍ റിലീസ് കഴിഞ്ഞ ദിവസം ഷറഫിയയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ വാണിമേല്‍ അദ്ധ്യക്ഷത വഹിച്ചു.

ആദ്യ മത്സരത്തില്‍ ഡെക്‌സോപാക് ജിദ്ദ, അമിഗോസ് എഫ് സി ജിദ്ദയെയും, രണ്ടാം മത്സരത്തില്‍ സാഗോ എഫ് സി, വിന്‍സ്റ്റാര്‍ എഫ് സി ജിദ്ദയെയും, മൂന്നാം മത്സരത്തില്‍ സമ യുണൈറ്റഡ് ഇത്തിഹാദ് എഫ് സി, എഫ് സി ഫോണ്‍ ജിദ്ദയെയും, നാലാം മത്സരത്തില്‍ അബീര്‍ സലാമത്തക് എഫ് സി, സംസം മദീന എഫ് സി യെയും നേരിടും. നോക്ക് ഔട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. വെറ്ററന്‍ മത്സരത്തില്‍ ഫ്രൈഡേ എഫ് സി, വിജയ് ഫുഡ് ബി എഫ് സി യെയും, സമ ഫുട്‌ബോള്‍ ലവേഴ്‌സ്, ഹിലാല്‍ എഫ് സിയുമായും മത്സരിക്കും.

ചടങ്ങില്‍ വെച്ച് ട്രോഫി അനാച്ഛാദനം സീനിയര്‍ വൈസ് പ്രസിഡന്റ് ടി. കെ അബ്ദുല്‍ റഹിമാന്‍ നിര്‍വ്വഹിച്ചു. അബ്ദുല്‍ ഫത്താഹ്, അബു കട്ടുപ്പാറ, നിഷാദ് തുടങ്ങിയവര്‍ ടീമുകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ല ട്രഷറര്‍ അബ്ദുല്‍ സലാം ഒ. പി, അസ്സന്‍ കോയ പെരുമണ്ണ, റിയാസ് തത്തോത്ത്, അബ്ദുല്‍ വഹാബ്, നിസാര്‍ മടവൂര്‍, ഹാരിസ് ബാബു, മുസ്തഫ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. സൈതലവി കെ, ഷാഫി പുത്തുര്‍, ഷബീര്‍ അലി, ബഷീര്‍ വീര്യമ്പ്രം, തഹ്ദീര്‍, ഖാലിദ് പാളയാട്ട്, സംജാദ് കെ, താരിഖ് അന്‍വര്‍, നിര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സാലിഹ് പൊയില്‍തൊടി സ്വാഗതവും ബഷീര്‍ കീഴില്ലത്ത് നന്ദിയും പറഞ്ഞു.







Next Story

RELATED STORIES

Share it