Gulf

കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പിന്‍വലിച്ച് രാജ്യ വ്യാപകമായി ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തി

വൈകീട്ട് 6 മണി മുതല്‍ കാലത്ത് 6 മണി വരെയാണ് കര്‍ഫ്യൂ സമയം.

കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പിന്‍വലിച്ച് രാജ്യ വ്യാപകമായി ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തി
X

കുവൈത്ത് സിറ്റി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ മെയ് 10 മുതല്‍ ആരംഭിച്ച സമ്പൂര്‍ണ കര്‍ഫ്യൂ പിന്‍വലിച്ച് രാജ്യ വ്യാപകമായി ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് 6 മണി മുതല്‍ കാലത്ത് 6 മണി വരെയാണ് കര്‍ഫ്യൂ സമയം. ഇതിനു പുറമേ വിദേശി താമസ കേന്ദ്രങ്ങളായ ജിലീബ് അല്‍ ശുയൂഖ്, മഹബൂല, ഫര്‍വ്വാനിയ, ഖൈത്താന്‍, ഹവല്ലി, മൈദാന്‍ ഹവല്ലി (സാല്‍മിയ ബ്ലോക്ക് 12) മുതലായ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മെയ് 31 മുതലാണ് പ്രാബല്യത്തില്‍ വരിക. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ജിലീബ് അല്‍ ശുയൂഖ്, മഹബൂല എന്നീ സ്ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏപ്രില്‍ 7 മുതല്‍ ആരംഭിച്ചതാണ്. 31മുതല്‍ മൂന്ന് ആഴ്ച കൂടി തുടരുമെന്നാണ് പുതിയ തീരുമാനം.

Next Story

RELATED STORIES

Share it