Gulf

കുവൈത്തിലെ പ്രവാസി പ്രശ്‌നങ്ങള്‍ സമര്‍പ്പിച്ചു

കുവൈത്തിലെ പ്രവാസി പ്രശ്‌നങ്ങള്‍ സമര്‍പ്പിച്ചു
X

കുവൈത്ത് സിറ്റി: ലോക കേരള സഭയുടെ പശ്ചിമേഷ്യ സമ്മേളനത്തിന് പോകുന്നതിനുമുമ്പായി പ്രവാസി സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി കുവൈത്തില്‍ സംഘടിപ്പിച്ച പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിവിധ വിഷയങ്ങള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഓവര്‍സീസ് എന്‍സിപി പ്രസിഡന്റ് ബാബു ഫ്രാന്‍സിസ് സമര്‍പ്പിച്ചു.

ലോക കേരള സഭയിലെ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രവാസി വകുപ്പിന്റെ സെക്രട്ടറി തല കത്ത് കുവൈത്തിലെ ഇന്ത്യന്‍ എംബസിയ്ക്ക് കൈമാറുന്ന ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടി ലോക കേരള സഭ വഴി എടുക്കാമെന്ന് സ്പീക്കര്‍ പി രാമകൃഷ്ണന്‍ ഉറപ്പു നല്‍കി.

ലോക കേരള സഭയുടെ 7 സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ സമര്‍പ്പിച്ച വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകളില്‍ പത്തെണ്ണമാണ് അടിയന്തിരമായി നടപ്പിലാക്കുന്നതെന്ന് സര്‍ക്കാര്‍ സമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it