Gulf

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക്; ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രതിഷേധിച്ചു

അഭിപ്രായ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടുവാനുള്ള നടപടിയായി വേണം ഇതിനെ വിലയിരുത്താൻ . ഇത് ദൗർഭാഗ്യകരവും അപലപനീയവുമാണ്.

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക്; ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രതിഷേധിച്ചു
X

ജിദ്ദ: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്ത വിതരണ മന്ത്രാലയ നടപടിയിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ശക്തമായി പ്രതിഷേധിച്ചു. അഭിപ്രായ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടുവാനുള്ള നടപടിയായി വേണം ഇതിനെ വിലയിരുത്താൻ . ഇത് ദൗർഭാഗ്യകരവും അപലപനീയവുമാണ്.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണം നിർത്തിയതെന്ന് പറയുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടുമില്ല. എന്തു തന്നെയായാലും

ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്ന നടപടിയല്ലിത്. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും തുല്യ നീതിയും ഉറപ്പാക്കാൻ ബധ്യസ്ഥരായ കേന്ദ്ര സർക്കാർ ഫാസിസ്റ്റ് നിലപാടുമായി മുന്നോട്ടു പോകുന്നതിൽ നിന്ന് പിൻമാറണം. ജനാധിപത്യ വിശ്വാസികളെ വേദനിപ്പിക്കുന്ന തീരുമാനം എന്നതിലുപരി നിരവധി മാധ്യമ പ്രവർത്തകരുടെ തൊഴിലിനെ ബാധിക്കുന്ന പ്രശ്നം കൂടിയായതിനാൽ കേന്ദ്ര സർക്കാർ എത്രയും വേഗം ഈ തീരുമാനം പുനപരിശോധിക്കാൻ തയാറാവണമെന്ന് മീഡിയ ഫോറം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it