Gulf

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ആരോഗ്യസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി

പുതിയ വിസയ്ക്കും റീ എന്‍ട്രിയില്‍ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവര്‍ക്കും പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് യാത്രയുടെ 24 മണിക്കൂര്‍ മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ.

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ആരോഗ്യസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി
X

റിയാദ്: കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്ക് വരുന്നവര്‍ക്ക് ആരോഗ്യസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി ആരോഗ്യമന്ത്രാലയം. പുതിയ വിസയ്ക്കും റീ എന്‍ട്രിയില്‍ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവര്‍ക്കും പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് യാത്രയുടെ 24 മണിക്കൂര്‍ മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസുകള്‍ നല്‍കേണ്ട ഉത്തരവാദിത്തം അതാത് എയര്‍ലൈനുകള്‍ക്കായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ ബാധിച്ച രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഉത്തരവ് ബാധകമാണ്. സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കൊറോണ ബാധിതരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്.

അതേസമയം, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് സൗദി അറേബ്യയിലേക്ക് കരമാര്‍ഗമുള്ള പ്രവേശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് 19 വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. മൂന്ന് ഗള്‍ഫ് അയല്‍രാജ്യങ്ങളില്‍നിന്നു വരുന്ന ട്രക്കുകളെ കര്‍ശന പരിശോധനയ്ക്കുശേഷമേ കടത്തിവിടുവെന്ന് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗികവാര്‍ത്താ ഏജന്‍സി എസ്പിഎ റിപോര്‍ട്ട് ചെയ്തു. ഇന്ന് രാത്രി 11.55 മുതല്‍ എയര്‍പോര്‍ട്ടികളിലൂടെ മാത്രമായിരിക്കും ഈ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് പ്രവേശനം. റിയാദിലെ കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ദമ്മാമിലെ കിങ് ഫഹദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നീ മൂന്ന് എയര്‍പോര്‍ട്ടുകള്‍ വഴിയാണ് പ്രവേശനം അനുവദിക്കുക.

Next Story

RELATED STORIES

Share it