Gulf

എംഫാം ഫാര്‍മസി പ്രാക്റ്റീസുകാരോടുള്ള അവഗണന: സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം പിസിഐയ്ക്ക് നിവേദനം നല്‍കി

എംഫാം ഫാര്‍മസി പ്രാക്റ്റീസുകാരോടുള്ള അവഗണന: സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം പിസിഐയ്ക്ക് നിവേദനം നല്‍കി
X

ജിദ്ദ: ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിസിഐ)യുടെ പുതുതായി ഭേദഗതി ചെയ്ത ഫാര്‍മസി പ്രാക്റ്റീസ് റെഗുലേഷനില്‍ നിന്നു 'ഫാര്‍മസി പ്രാക്റ്റീസില്‍' ബിരുദ്ധാനന്തര ബിരുദം നേടിയവര്‍ അവഗണിക്കപ്പെട്ടതായി സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം. ഈ തസ്തികയിലേക്ക് ഫാര്‍മസി പ്രാക്റ്റീസുകാരെ ഒഴിവാക്കി ഫാംഡിക്കാരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ ഭേദഗതി വന്നിട്ടുള്ളത്. രണ്ടര പതിറ്റാണ്ടായി രാജ്യത്താകെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുമാരായി സേവനമനുഷ്ഠിക്കുകയും 2008ല്‍ ആരംഭിച്ച ഫാംഡിക്കാരെ ഇക്കാലമത്രയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു വന്നിട്ടുള്ളവരെയാണ് പിസിഐ പുതിയ ഭേദഗതിയിലൂടെ അവഗണിക്കപ്പെട്ടിട്ടുള്ളത്. ആതുര സേവന രംഗത്ത് മികച്ച ഇടപെടലുകളോടെ സുരക്ഷിതമായും കൃത്യമായും മരുന്നുകള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്ന രീതിയിലുള്ള 'ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്' സേവനത്തിന് വേണ്ടിയാണ് 1996ല്‍ എംഫാം ഫാര്‍മസി പ്രാക്റ്റീസ് എന്ന കോഴ്‌സ് പിസിഐ തുടങ്ങിയത്. എന്നാല്‍ പുതിയ ഭേദഗതി നിലവില്‍ പ്രാക്റ്റീസ് ചെയ്യുന്നവരുടെയും പഠിക്കുന്നവരുടെയും ഭാവി ഇരുട്ടിലേക്കാക്കുകയാണ്.

ഒരു കൂട്ടം യോഗ്യരായ ഫാര്‍മസിറ്റുകളുടെ ഭാവി ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യാനുള്ള യോഗ്യതയും തൊഴില്‍ പരിചയവുമുള്ള എം ഫാം ഫാര്‍മസി പ്രാക്റ്റീസ് ബിരുധദാരികളെ കൂടി ആ ജോലിയിലേക്ക് പരിഗണിക്കണമെന്ന് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം നിവേദനം നല്‍കി. ഫാര്‍മസിസ്റ്റുകളുടെ ഉന്നമനത്തിനായി 20 വര്‍ഷത്തോളമായി സൗദിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് എസ് കെപിഎഫ്. ബന്ധപ്പെട്ടവരില്‍ നിന്നു ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

MPharm Pharmacy practitioners: Saudi Kerala Pharmacist Forum submits petition to PCI

Next Story

RELATED STORIES

Share it