Gulf

ജീവകാരുണ്യപ്രവര്‍ത്തകന്‍ ബാബു നഹ്ദിയെ ഒഐസിസി ആദരിച്ചു

ജീവകാരുണ്യപ്രവര്‍ത്തകന്‍ ബാബു നഹ്ദിയെ ഒഐസിസി ആദരിച്ചു
X

ജിദ്ദ: ജീവകാരുണ്യപ്രവര്‍ത്തകന്‍ പി വി ഹസ്സന്‍ സിദ്ദീഖ് എന്ന ബാബു നെഹ്ദിയെ ഒഐസിസി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു. ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന 'സാന്ത്വനം 2022' ഉല്‍ഘാടന പരിപാടിയിലാണ് ബാബു നഹ്ദിക്കുള്ള ആദരവ് നല്‍കിയത്. ഒഐസിസി സീനിയര്‍ നേതാവ് അബ്ദുല്‍ മജീദ് നഹ 'സാന്ത്വനം 2022' ഉത്ഘാടനം ചെയ്തു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ആത്യന്തിക ലക്ഷ്യം സമൂഹനന്മ മാത്രമായിരിക്കണമെന്ന് ലീഡര്‍ കെ കരുണാകരന്റെ സ്മരണാര്‍ത്ഥം ജിദ്ദ ഒഐസിസി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി വര്‍ഷംതോറും നടത്തുന്ന സാന്ത്വനം 2022 ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

കമ്മറ്റി പ്രസിഡന്റ് യു എം ഹുസ്സൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ സൗദിയില്‍ ശിക്ഷ അനുഭവിക്കുകയും ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വര്‍ഷങ്ങളായി സൗദി ജയിലില്‍ കഴിഞ്ഞിരുന്ന തൊണ്ണൂറോളം ഇന്ത്യക്കാരെ തന്റെ നിരന്തരമായ ഇടപെടലിലൂടെ നാട്ടിലെത്തിക്കുകയും സ്വദേശത്തും വിദേശത്തും നിശ്ശബ്ദമായി ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന പി വി സിദ്ദീഖ് ഹസ്സന്‍ ബാബുവിനെ കമ്മിറ്റിക്ക് വേണ്ടി യു എം ഹുസ്സൈന്‍ മലപ്പുറം മോമോമെന്റോ നല്‍കി നല്‍കി ആദരിച്ചു.

മലയാളം ന്യൂസ്, ന്യൂസ് എഡിറ്റര്‍ മുസാഫിര്‍ ബാബുവിനെ പൊന്നാട അണിയിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 137ാമത് സ്ഥാപകദിനാചരണവും പരിപാടിയില്‍ നടന്നു. തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി കേക്ക് മുറിച്ച് ബേബി ഹെലെല്‍ ഫാത്തിമക്ക് കേക്ക് നല്‍കി സ്ഥാപകദിനാചരണ പരിപാടി നിര്‍വഹിച്ചു. സാമൂഹികപ്രവര്‍ത്തകന്‍ ഹസ്സന്‍ കൊണ്ടോട്ടി സാന്ത്വനം 2022 ന്റെ ആദ്യ മെഡിക്കല്‍ ഉപകരണ വിതരണം ചടങ്ങില്‍ നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it