Gulf

ഖത്തറില്‍ 24 മണിക്കൂറിനിടെ 146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പുതുതായി 96 പേരാണ് രോഗമുക്തി നേടിയത്. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഖത്തറില്‍ 24 മണിക്കൂറിനിടെ 146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 96 പേരാണ് രോഗമുക്തി നേടിയത്. 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 60 പേര്‍ യാത്രക്കാരാണ്. 1712 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നും കൊവിഡ് മരണമില്ല. ആകെ മരണം 600. രാജ്യത്ത് ഇതുവരെ 2,23,210 പേര്‍ രോഗമുക്തി നേടി. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 68 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 22,960 ഡോസ് വാക്‌സിന്‍ കൂടി നല്‍കിയതോടെ ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 37,08,551 ആയി.


Next Story

RELATED STORIES

Share it