Gulf

യുഎഇയില്‍ കൊവിഡ് സുരക്ഷാചട്ടങ്ങളില്‍ പരിഷ്‌കാരം: സ്ത്രീകളുടെ നമസ്‌കാര സ്ഥലങ്ങള്‍ തുറന്നു

യുഎഇയില്‍ കൊവിഡ് സുരക്ഷാചട്ടങ്ങളില്‍ പരിഷ്‌കാരം: സ്ത്രീകളുടെ നമസ്‌കാര സ്ഥലങ്ങള്‍ തുറന്നു
X

ദുബയ്: യുഎഇയില്‍ കൊവിഡ് സുരക്ഷാ ചട്ടങ്ങളില്‍ വീണ്ടും പരിഷ്‌കാരം. ഇതിന്റെ ഭാഗമായി അടച്ചിട്ടിരുന്ന സ്ത്രീകളുടെ നമസ്‌കാര സ്ഥലങ്ങള്‍ തുറന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ പുരുഷന്‍മാരുടെ നമസ്‌കാര സ്ഥലങ്ങള്‍ തുറന്നിരുന്നെങ്കിലും സ്ത്രീകളുടേത് അടച്ചിട്ടിരിക്കുകയായിരുന്നു. സ്ത്രീകളുടെ വുദു എടുക്കുന്ന സ്ഥലവും ടോയ്‌ലറ്റ് സൗകര്യങ്ങളും തുറന്നിട്ടുണ്ട്.

പ്രാര്‍ത്ഥനാസ്ഥലങ്ങളിലും വാഷ് റൂമുകളിലും ഒന്നര മീറ്റര്‍ അകലം വിടണം. ഓരോ പ്രാര്‍ത്ഥനയ്ക്ക് ശേഷവും ശുചിയാക്കി അണുനശീകരണം നടത്തണം. കൊവിഡ് സുരക്ഷ സംബന്ധിച്ച അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലുള്ള ലഘുലേഖകള്‍ മസ്ജിദുകളില്‍ പ്രദര്‍ശിപ്പിക്കണം. ഓരോ നമസ്‌കാരത്തിനും ശേഷം ഉടന്‍തന്നെ അടയ്ക്കണമെന്നും നാഷനല്‍ ക്രൈസിസ് ആന്റ് എമര്‍ജെന്‍സി മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) ഔദ്യോഗിക വക്താവ് ഡോ.സൈഫ് അല്‍ ദാഹിരി അറിയിച്ചു.

Next Story

RELATED STORIES

Share it