Gulf

കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങല്‍: സൗദിയില്‍ ഇന്നുമുതല്‍ ഏകീകൃത പാസ്

കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങല്‍: സൗദിയില്‍ ഇന്നുമുതല്‍ ഏകീകൃത പാസ്
X

ദമ്മാം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് രാജ്യമെങ്ങും ഇന്നുമുതല്‍ ഏകീകൃത പാസ് പ്രാബല്ല്യത്തില്‍ വരും. അതാത് മന്ത്രാലയങ്ങളാണ് തങ്ങള്‍ക്കു കീഴിലുള്ള വിഭാഗങ്ങള്‍ക്കുള്ള പാസുകള്‍ നല്‍കേണ്ടത്. പിന്നീട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു ഇതിനു അംഗീകാരം നേടണം. ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയത്തില്‍ നിന്നാണ് പാസ് കരസ്ഥമാക്കേണ്ടത്. സ്്റ്റാര്‍ ഹോട്ടലുകളും മറ്റും ടുറിസം അതോറിറ്റിയില്‍ നിന്നാണ് പാസ് നേടേണ്ടത്. കിഴക്കന്‍ പ്രവിശ്യയില്‍ നിലവില്‍ സ്ഥാപനങ്ങള്‍ തന്നെ തയ്യാറാക്കുന്ന സാക്ഷ്യപത്രത്തില്‍ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നു അംഗീകാരം നേടുന്ന രീതിയാണ് അവലംബിച്ചിരുന്നത്. ഇത് ഇനി അനുവദിക്കന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.


Next Story

RELATED STORIES

Share it