Gulf

പ്രവാസികളെ തിരിച്ചെത്തിക്കല്‍; സൗദിയില്‍ നിന്ന് 19ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും വിമാനം

പ്രവാസികളെ തിരിച്ചെത്തിക്കല്‍; സൗദിയില്‍ നിന്ന് 19ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും വിമാനം
X

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി പുതിയ ആഴ്ച പുറപ്പെടുന്ന വിമാനങ്ങളുടെ ഷെഡ്യൂള്‍ സൗദിയില്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചു. മെയ് 19 മുതല്‍ 23 വരെ ആറ് വിമാന സര്‍വീസുകളാണുണ്ടാവുക. 19നു റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങളുണ്ടാവും. 20നു കണ്ണൂരിലേക്കും 23ന് ഹൈദരാബാദ്, വിജവാഡ സെക്ടറിലേക്കുമാണ് വിമാനങ്ങളുള്ളത്. ബെംഗളൂരു വഴി ഹൈദരബാദിലേക്ക് 20നും സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിദ്ദയില്‍ നിന്ന് 20ന് വിജയവാഡ വഴി ഹൈദരബാദിലേക്കാണ് വിമാനമുള്ളത്.

അടുത്ത ഘട്ടങ്ങളില്‍ സൗദിയില്‍ നിന്ന് ചെന്നൈ, മുംബൈ, ലക്‌നോ, പറ്റ്‌ന എന്നിവിടങ്ങളിലേക്കും വിമാന സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് എംബസി അറിയിച്ചു. ആദ്യഘട്ടത്തില്‍ റിയാദില്‍ നിന്ന് കോഴിക്കോട്, ഡല്‍ഹി എന്നിവിടങ്ങളിലേക്കും ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങളെത്തിയിരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങളുണ്ടാവുമെന്നും എംബസി അറിയിച്ചു.




Next Story

RELATED STORIES

Share it