Gulf

ദമ്മാം അല്‍ അഥീര്‍ സ്ട്രീറ്റിലേക്കുള്ള വിലക്ക് നീക്കി; സെക്കന്റ് ഇന്‍ഡസ്ട്രിയില്‍ മേഖലയിലേക്കു പ്രവേശന വിലക്കേര്‍പ്പെടുത്തി

മറ്റു പ്രദേശങ്ങളെപ്പോലെ 24 മണിക്കൂര്‍ കര്‍ഫ്യൂ നില നില്‍ക്കുന്നതോടോപ്പം രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഇളവുണ്ടാവും

ദമ്മാം അല്‍ അഥീര്‍ സ്ട്രീറ്റിലേക്കുള്ള വിലക്ക് നീക്കി; സെക്കന്റ് ഇന്‍ഡസ്ട്രിയില്‍ മേഖലയിലേക്കു പ്രവേശന വിലക്കേര്‍പ്പെടുത്തി
X

ഖിദ്ര്‍ മുഹമ്മദ്

ദമ്മാം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദമ്മാം അല്‍ അഥീര്‍ സ്ട്രീറ്റിലും പരിസരത്തും ഏര്‍പ്പെടുത്തിയ വിലക്ക് ഞായറാഴ്ച മുതല്‍ നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലേക്കു പ്രവേശിക്കുന്നതിനും പുറത്തു പോവുന്നതിനും നിരോധനമുണ്ടാവില്ല. മറ്റു പ്രദേശങ്ങളെപ്പോലെ 24 മണിക്കൂര്‍ കര്‍ഫ്യൂ നില നില്‍ക്കുന്നതോടോപ്പം രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഇളവുണ്ടാവും

എന്നാല്‍ ദമ്മാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്കു ഇന്നു മുതല്‍ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ പ്രവേശിക്കുന്നതിനും പുറത്ത് പോവുന്നതിനും നിരോധനമുണ്ടാവും. സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഫാക്ടറികളുടെ പ്രവര്‍ത്തനം മൂന്നില്‍ ഒന്നാക്കി ചുരുക്കണം. എന്‍ജീനീയര്‍മാര്‍ക്കും മേധാവികള്‍ക്കും തൊഴിലാളികള്‍ക്കും ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്ക് പ്രവേശിക്കാമെങ്കിലും പുറത്ത് പോവാന്‍ അനുമതിയുണ്ടാവില്ലെന്ന് അറിയിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it