- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി ദേശീയ ദിനാഘോഷം: സഫ മക്കയില്‍ അറേബ്യന്‍ പാട്ടുത്സവം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സഫ മക്ക മെഡിക്കല്‍ സെന്റര്‍ 'അറേബ്യന്‍ പാട്ടുത്സവം' സംഘടിപ്പിച്ചു. പ്രശസ്ത സൗദി ഗായകരായ മുഹമ്മദ് അല്‍ അമ്രി, മിസ്ഫര്‍ അല്‍ ഖഹ്താനി എന്നിവര്‍ നേതൃത്വം നക്കുന്ന 'വതര്‍ നജദ്' ബാന്‍ഡാണ് സഫ മക്കക്ക് വേണ്ടി മേള അവതരിപ്പിച്ചത്.
സഫ മക്ക റിക്രിയേഷന്‍ ക്ലബ്ബിലെ വിദേശികളും സ്വദേശികളുമായ കലാകാരന്മാരും പരിപാടിയില്‍ പങ്കെടുത്തു. കലാകാരന്മാരുടെ പൗരാണിക നിലമാണ് സൗദി അറേബ്യ.പല അറബ് കവിതകളുടെയും പാട്ടുകളുടെയും ഉറവിടം സൗദി അറേബ്യയാണ്. 92 മത് ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ കലാകാരന്മരെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളും അവസരങ്ങളും ഇന്ന് സൗദി സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നത് അഭിമാനകരമാണ്.മറ്റെന്തിനോടുമൊപ്പം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് കലയും അത് കൊണ്ടാണ് ദേശീയ ദിനത്തില്‍ അറേബ്യന്‍ പാട്ടുത്സവം സംഘടിപ്പിച്ചതെന്ന് ക്ലിനിക് അഡ്മിന്‍ മാനേജര്‍ ഫഹദ് അല്‍ ഉനൈസി പറഞ്ഞു.
ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിവര്‍ത്തന പദ്ധതികള്‍ ലോകശ്രദ്ധ സൗദിയിലേക്ക് തിരിച്ചെന്നും നിയോം, ദി ലൈന്‍ ഉള്‍പ്പടെയുള്ള കിരീടാവകാശിയുടെ പദ്ധതികള്‍ അത്ഭുതകരമായ മാറ്റത്തിനാണ് സൗദി സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നതെന്നും വിഷന്‍ 2030 സമയത്തോടൊടക്കുമ്പോള്‍ എല്ലാ മേഖലയിലും വിപ്ലവകരമായ വികസനമുണ്ടാകുമെന്നും ആശംസ പ്രസംഗത്തില്‍ ഷാജി അരിപ്ര പറഞ്ഞു. മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും സന്ദര്‍ശകരും ഒന്നിച്ച് കേക്ക് മുറിച്ചും മധുരം പങ്കിട്ടും ആഘോഷത്തിന് പൊലിമയേറ്റി.
ഖാലിദ് അല്‍ ഉനൈസി, മറം അല്‍ ഷറാനി, ഹെല അല്‍ അസിനാന്‍, യാസര്‍ അല്‍ ഖഹ്താനി, ഫവാസ് അല്‍ ഹറബി, ബാഷര്‍ അല്‍ ഉത്തൈബി, ഹനാന്‍ അല്‍ ദോസരി, നൂറ അല്‍ ഹുസിനാന്‍, അഹദ് അല്‍ ദോസരി, അബ്ദുള്ള അല്‍ നഹ്ദി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബാലകൃഷ്ണന്‍, ഡോ.സെബാസ്റ്റ്യന്‍, ഡോ.തമ്പാന്‍, ഡോ.അനില്‍ കുമാര്‍, ഡോ.ഷാജി, ഡോ.മുഹമ്മദ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
RELATED STORIES
ബംഗളൂരുവില് മലയാളി വിദ്യാര്ഥിനി പീഡനത്തിനിരയായെന്ന്; മലയാളിയായ പിജി...
3 Aug 2025 11:37 AM GMTകെ എം ബഷീര് ഓര്മ്മ ദിനം:മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു
3 Aug 2025 10:43 AM GMTഏഴ് ജില്ലകളില് ജാഗ്രത, അതിശക്തമായ മഴ ; 60 കിമി വേഗതയില് കാറ്റിനും...
3 Aug 2025 9:18 AM GMTഭര്ത്താവിനെ ജാമ്യത്തിലിറക്കാമെന്ന് പറഞ്ഞ് യുവതിയെ ബലാല്സംഗം...
3 Aug 2025 6:02 AM GMTവയനാട്ടില് പാസ്റ്റര്ക്കെതിരേ വധഭീഷണി മുഴക്കിയ...
3 Aug 2025 5:52 AM GMTകണ്ണൂരിന്റെ 'രണ്ടുരൂപ' ഡോക്ടര് രൈരു ഗോപാല് അന്തരിച്ചു
3 Aug 2025 4:59 AM GMT