Gulf

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയില്ല: അന്യേഷണം ഊര്‍ജ്ജിതമാക്കി ഷാര്‍ജ പോലീസ്

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് 13 ദിവസം കഴിഞ്ഞു. വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി ഷാര്‍ജ പോലീസ് അന്യേഷണം വ്യാപിപ്പിച്ചു. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുവാനായ വിവിധ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയില്ല:   അന്യേഷണം ഊര്‍ജ്ജിതമാക്കി ഷാര്‍ജ പോലീസ്
X

ഷാര്‍ജ: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് 13 ദിവസം കഴിഞ്ഞു. വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി ഷാര്‍ജ പോലീസ് അന്യേഷണം വ്യാപിപ്പിച്ചു. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുവാനായ വിവിധ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബീഹാര്‍ അസര്‍ഗഞ്ച് സ്വദേശികളായ മുഹമ്മദ് അഫ്താബ് ആലം-തുസി പര്‍വ്വീണ്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് പര്‍വ്വീസ് ആലമിനെയാണ് (14) ഈ മാസം 3 മുതല്‍ കാണാതായത്. ഷാര്‍ജ ഡല്‍റ്റ ഇംഗ്ലീസ് ഹൈസ്‌ക്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. രാത്രി വീട്ടില്‍ നിന്നും മൊബൈലില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിനെ കുറിച്ച് മാതാവ് വഴക്ക് പറഞ്ഞിരുന്നു. രാവിലെയാണ് രക്ഷിതാക്കള്‍ മകന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയ വിവരം അറിയുന്നത്.

Next Story

RELATED STORIES

Share it