Gulf

സിദ്ദീഖ് കാപ്പന് സ്വാഭാവിക നീതി ലഭ്യമാക്കണം: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം

സിദ്ദീഖ് കാപ്പന് സ്വാഭാവിക നീതി ലഭ്യമാക്കണം: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം
X

ജിദ്ദ: ഉത്തര്‍പ്രദേശ് പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സ്വാഭാവിക നീതിയും ആരോഗ്യനില മോശമായ അദ്ദേഹത്തിന് വിദഗ്ധ ചികില്‍സയും ലഭ്യമാക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ആവശ്യപ്പെട്ടു. 15 വര്‍ഷമായി പ്രമേഹരോഗിയായ അദ്ദേഹത്തിന് വീഴ്ചയില്‍ താടിയെല്ല് പൊട്ടിയതും നിലവില്‍ കൊവിഡും സ്ഥിരീകരിച്ച സ്ഥിതിക്ക് അദ്ദേഹത്തെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികില്‍സ ലഭ്യമാക്കണം. ആരോഗ്യം മോശമായ അവസ്ഥയിലും പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ അനുവദിക്കാതെ അദ്ദേഹത്തെ കട്ടിലില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ചിരിക്കുകയാണ് എന്നാണ് അറിയാന്‍ സാധിക്കുന്നത്. മാനുഷിക പരിഗണന വെച്ച് അത്തരം നടപടികളില്‍ നിന്നും ബന്ധപ്പെട്ടവര്‍ മാറിനില്‍ക്കണമെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലപാടുകളില്‍ നിന്ന് ഭരണകര്‍ത്താക്കള്‍ പിന്‍മാറണമെന്നും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Siddique Kappan should get natural justice: Jeddah Indian Media Forum

Next Story

RELATED STORIES

Share it