Gulf

സോഷ്യല്‍ ഫോറം 'ഇന്ത്യന്‍ രാഷ്ട്രീയ പഠന ശിബിരത്തിന്' തുടക്കം

രാഷ്ട്രീയ ബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'രാഷ്ട്രീയ പഠന ശിബിരം' ആദ്യ ഘട്ടത്തില്‍ അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന ക്ലാസുകളിലൂടെ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

സോഷ്യല്‍ ഫോറം ഇന്ത്യന്‍ രാഷ്ട്രീയ പഠന ശിബിരത്തിന് തുടക്കം
X

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ രാഷ്ട്രീയ പഠന ശിബിരത്തിനു തുടക്കമായി. രാഷ്ട്രീയ ബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'രാഷ്ട്രീയ പഠന ശിബിരം' ആദ്യ ഘട്ടത്തില്‍ അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന ക്ലാസുകളിലൂടെ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

ബത്ഹ സണ്‍സിറ്റി പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പഠനത്തിലൂടെ ജനത, രാഷ്ട്രം, ഭരണക്രമം, രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ എന്നിവയെ സംബന്ധിച്ച അടിസ്ഥാന അറിവുകള്‍ നേടിയെടുക്കുമ്പോള്‍ മാത്രമേ രാഷ്ട്ര നിര്‍മിതിയുടെ യഥാര്‍ത്ഥ കണ്ണികളാകാന്‍ പൗരന്‍മാര്‍ക്ക് സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ തത്വചിന്തയും ഭരണവും രാജ്യത്തിന്റെ ഗതിവിഗതികളും സാമ്പത്തിക ശാസ്ത്രവുമൊക്കെ നിയന്ത്രിക്കുന്നതും നടപ്പില്‍ വരുത്തുന്നതും രാഷ്ട്രീയ അവഗാഹമുള്ള പൗരന്മാരായിരിക്കെ രാഷ്ട്രീയമായ അറിവ് സമ്പാദിക്കുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്നും, പ്രവാസികള്‍ക്ക് അതിനുള്ള അവസരമാണ് ക്ലാസുകള്‍ ലക്ഷ്യം വെക്കുന്നതെന്നും സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് സൈദലവി ചുള്ളിയാന്‍ പറഞ്ഞു.

രാഷ്ട്രീയ പഠന ശിബിരത്തിന്റെ സിലബസ് പ്രകാശനം ഫാക്കല്‍റ്റി ഹെഡ് ഉസ്മാന്‍ ചെറുതിരുത്തിക്ക് നല്‍കി സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് ജാബിര്‍ (തമിഴ്‌നാട് ) നിര്‍വഹിച്ചു. സോഷ്യല്‍ ഫോറം കര്‍ണ്ണാടക സ്‌റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ മജീദ്, സോഷ്യല്‍ ഫോറം തമിഴ്‌നാട് സ്‌റ്റേറ്റ് പ്രസിഡന്റ് ഷറഫുദ്ദീന്‍ ഖാജാ, സോഷ്യല്‍ ഫോറം നോര്‍ത്തേണ്‍ സ്‌റ്റേറ്റ് പ്രസിഡന്റ് ഇഹ്‌സാനുല്‍ ഹഖ് (ബീഹാര്‍) എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

എന്താണ് രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി ഹാരിസ് വാവാട് ആദ്യ ബാച്ചിന് ക്ലാസ് എടുത്തു. സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, കോഡിനേറ്റര്‍ റസാക്ക് മാക്കൂല്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it