Gulf

സ്വാതന്ത്ര്യചരിത്രത്തെ മാറ്റിമറിക്കുന്ന സംഘപരിവാറിനെതിരേ പ്രവാസികളും രംഗത്തുവരണം: ഷക്കീല്‍ അഹ്മദ് നാഗര്‍കോവില്‍

സ്വാതന്ത്ര്യചരിത്രത്തെ മാറ്റിമറിക്കുന്ന സംഘപരിവാറിനെതിരേ പ്രവാസികളും രംഗത്തുവരണം: ഷക്കീല്‍ അഹ്മദ് നാഗര്‍കോവില്‍
X

പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി

കുവൈത്ത്: മതേതരത്വത്തെ തകര്‍ക്കുന്ന രാജ്യത്തിന്റെ ചരിത്രത്തെ ഇല്ലാതാക്കുന്ന സംഘപരിവാരത്തെ തുറന്നെതിര്‍ക്കാനും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും പ്രവാസികളും രംഗത്ത് വരണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം ഷക്കീല്‍ അഹ്മദ് നാഗര്‍കോവില്‍. സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് പ്രതിനിധി സമ്മേളനം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ മുഖവിലക്കെടുക്കാതെ അണികളെ തുറങ്കിലടക്കുകയാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍. ഇതിനെതിരെ നിവര്‍ന്ന് നില്‍ക്കാനും പ്രതികരിക്കാനും പ്രവാസി സമൂഹത്തേയും പഠിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തുടര്‍ന്ന് നടന്ന പ്രതിനിധി സഭയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള സ്‌റ്റേറ്റ് കമ്മിറ്റിയുടെ 2021-2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് വൈസ്പ്രസിഡന്റ് അസ്‌ലം വടകര അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസര്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം തായിഫ് അഹമദ് നേതൃത്വം നല്‍കി. ശിഹാബ് പാലപ്പെട്ടി പ്രസിഡന്റായും, എന്‍ജിനിയര്‍ അബ്ദുല്‍ റഹിം ജനറല്‍ സെക്രട്ടറിയായും സകരിയ ഇരിട്ടി വൈസ് പ്രസിഡന്റായും ജോയിന്റ് സെക്രട്ടറിയായി സയ്യിദ് ബുഖാരി തങ്ങളും ട്രഷറായി അസ്‌ലം വടകരയേയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് കമ്മിറ്റി അംഗങ്ങളായി ഉമര്‍ കാരന്തൂര്‍, ഖലീല്‍ കണ്ണൂര്‍, വാഹിദ് മൗലവി, നൗഷാദ് കുറ്റിയാടി, യൂസുഫ് ബാഖവി, നിസാര്‍ കൊടുവള്ളി എന്നിവരേയും തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it