Gulf

ടിസിഎഫ് ക്രിക്കറ്റ് 10ാം എഡിഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും

മാര്‍ച്ച് ഒന്നിന് ആരംഭിച്ച് തുടര്‍ച്ചയായ അഞ്ചു വാരാന്ത്യങ്ങളിലെ വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് ആറുമുതല്‍ 11 മണി വരെയാണ് മല്‍സരങ്ങള്‍ നടക്കുക. ലീഗ് റൗണ്ടിലെ 18 മല്‍സരങ്ങളും സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ ഉള്‍പ്പടെ 21 മല്‍സരങ്ങളുണ്ടാവും. ടൂര്‍ണമെന്റില്‍ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാര്‍ പങ്കെടുക്കും. പന്ത്രണ്ട് ടീമുകളെ നാല് ഗ്രൂപ്പുകളിലായി തരംതിരിക്കും.

ടിസിഎഫ് ക്രിക്കറ്റ് 10ാം എഡിഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും
X

ജിദ്ദ: 'ടെലിച്ചെരി ക്രിക്കറ്റ് ഫോറം' (ടിസിഎഫ്) 10ാം എഡിഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് ആരംഭിച്ച് തുടര്‍ച്ചയായ അഞ്ചു വാരാന്ത്യങ്ങളിലെ വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് ആറുമുതല്‍ 11 മണി വരെയാണ് മല്‍സരങ്ങള്‍ നടക്കുക. ലീഗ് റൗണ്ടിലെ 18 മല്‍സരങ്ങളും സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ ഉള്‍പ്പടെ 21 മല്‍സരങ്ങളുണ്ടാവും. ടൂര്‍ണമെന്റില്‍ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാര്‍ പങ്കെടുക്കും. പന്ത്രണ്ട് ടീമുകളെ നാല് ഗ്രൂപ്പുകളിലായി തരംതിരിക്കും. ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ മൂന്ന് മല്‍സരങ്ങള്‍ വീതമുണ്ടാവും.

ഗ്രൂപ്പ് എയിലെ ടീമുകള്‍ ബി ഗ്രൂപ്പിലെ ടീമുമായും ഗ്രൂപ്പ് സിയിലെ ടീമുകള്‍ ഗ്രൂപ്പ് ഡിയിലെ ടീമുമായും മല്‍സരിക്കും ഇരുഗ്രൂപ്പുകളില്‍നിന്നും മികച്ച രണ്ടു ടീമുകള്‍ വീതം സെമി ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടും. മാര്‍ച്ച് 29 ന് ഫൈനല്‍ മല്‍സരം നടക്കും. സിത്തീന്‍ റോഡിലെ അല്‍ വഹ ഹോട്ടലിനടുത്തുള്ള ബിടിഎം ഫഌഡ് ലിറ്റ് ഗ്രൗണ്ടിലാണ് മല്‍സരങ്ങള്‍ നടക്കുക. യങ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്, ടൈമാക്‌സ് കെകെആര്‍, അല്‍ മാക്‌സ്, വാരിയേഴ്‌സ്, മൈ ഓണ്‍ കെപിഎല്‍, ഫ്രൈഡേ സ്റ്റാലിയന്‍സ്, നെസ്മ എയര്‍ലൈന്‍ ക്രിക്കറ്റ് ക്ലബ്, ടസ്‌കേഴ്‌സ്, കയാനി ഇലവന്‍, റോയല്‍ ഫൈറ്റര്‍, താമിര്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. എഫ്എസ്എന്‍ ചാംപ്യന്‍സ് ട്രോഫിയും, വിജയികള്‍ക്കുള്ള ടിസിഎഫ് 10ാം വാര്‍ഷിക പ്രത്യേക കപ്പും, ടിസിഎഫ് റണ്ണര്‍ അപ്പിനുള്ള കപ്പും കൂടാതെ ഓരോ കളിയിലെ മികച്ച കളിക്കാര്‍ക്കുള്ള മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, ബെസ്റ്റ് ഫീല്‍ഡര്‍, ബെസ്റ്റ് ഓള്‍ റൌണ്ടര്‍, ഫാസ്റ്റസ്റ്റ് ഫിഫ്റ്റി എന്നീ സമ്മാനങ്ങളും, കൂടാതെ ബൂപ അറേബ്യ സ്പിരിറ്റ് ഓഫ് ദി ഗെയിം അവാര്‍ഡും സമ്മാനിക്കും. മല്‍സര ഇടവേളകളില്‍ കാണികള്‍ക്ക് വിവിധ മല്‍സരങ്ങള്‍ അരങ്ങേറും.

കാണികള്‍ക്ക് രജിസ്‌ട്രേഷന് വേണ്ടി പ്രത്യേക കൗണ്ടറുണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്ത കാണികളില്‍നിന്ന് നറുക്കെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഫൈനല്‍ ദിവസം നല്‍കും. 'റമദ' ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടിസിഎഫ് പ്രസിഡന്റ് ഷഹനാദ്, സെക്രട്ടറി സഫീല്‍ ബക്കര്‍, കണ്‍വീനര്‍ ടി വി റിയാസ്, ഷംസീര്‍ ഒളിയാട്ട്, മീഡിയ കോ- ഓഡിനേറ്റര്‍ അബ്്ദുല്‍ കാദര്‍ മോച്ചേരി, സ്‌പോണ്‍സര്‍മാരായ അമര്‍ ഖാലിദ് (എസ്സെന്‍ഷ്യ ഡയബറ്റിക് കെയര്‍), കെ എം രിഫാസ് (ബൂപ), റീഹാന്‍ ബക്കര്‍ (കൂള്‍ ഡിസൈന്‍), ഫിറോസ് (തമര്‍) ടി.സി.എഫ് നിര്‍വാഹക സമിതി അംഗങ്ങളായ കെ എം തന്‍സിം, വി പി റാസിഖ്, അജ്മല്‍ നസീര്‍ എന്നിവര്‍ പെങ്കടുത്തു.


Next Story

RELATED STORIES

Share it