- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാരണാസിയിലെ പ്രവാസി സമ്മേളനം ടൂറിസം മേളയാക്കിയെന്ന് ആരോപണം
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവാസ് ടുറിസം മേളയായി മാറിയെന്നും പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഇതിനെ ഉപയോഗപ്പെടുത്തിയെന്നും ജിദ്ദയില്‍നിന്നുള്ള ഏക പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഒഐസിസി ജിദ്ദ വെസ്‌റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ വര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഏകദേശം 850 കോടി രൂപയാണ് സമ്മേളനത്തിനായി കേന്ദ്ര, യുപി സര്‍ക്കാരുകള്‍ ചെലവഴിച്ചത്.

ജിദ്ദ: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവാസ് ടുറിസം മേളയായി മാറിയെന്നും പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഇതിനെ ഉപയോഗപ്പെടുത്തിയെന്നും ജിദ്ദയില്‍നിന്നുള്ള ഏക പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഒഐസിസി ജിദ്ദ വെസ്‌റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ വര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഏകദേശം 850 കോടി രൂപയാണ് സമ്മേളനത്തിനായി കേന്ദ്ര, യുപി സര്‍ക്കാരുകള്‍ ചെലവഴിച്ചത്.
പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ക്കും പലവിധത്തിലും പണം ലഭിക്കാന്‍ വേണ്ടിയുള്ള ഉല്‍സവമാമാങ്കമായി പ്രവാസി സമ്മേളനം മാറി. ജനുവരി 9 നു ദക്ഷിണാഫ്രിക്കയിലെ ഗാന്ധിജിയുടെ തിരിച്ചുവരവിനെ ഒര്‍മപ്പെടുത്തി നടക്കുന്ന പ്രവാസി ദിനമാണ് പതിവിനുവിരുദ്ധമായി കുംഭമേളയോടനുബന്ധിച്ചു നടത്തിയത്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ അധിവസിക്കുന്ന ഗള്‍ഫ് മേഖലയിലെ പ്രവാസികളെക്കുറിച്ച് സമ്മേളനത്തില്‍ സൂചിപ്പിക്കുക പോലും ചെയ്തില്ല. തിരിച്ചുവരുന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതിയെപ്പറ്റി പറയാനും സമയം കണ്ടെത്താതെ ഓരോ പ്രവാസിയും അഞ്ച് വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഗള്‍ഫ് പ്രവാസത്തിനു 62 ശതമാനമാണ് കുറവുവന്നത്. എന്നിട്ടും തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ പുനരധിവാസത്തിനോ അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള ഒരു ചര്‍ച്ചപോലും മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ സംഘടിപ്പിച്ചില്ല. സുപ്രിംകോടതിയുടെ കര്‍ശനമായ ഇടപെടലുണ്ടായിട്ടും പ്രവാസി വോട്ടിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കാത്തത് തികഞ്ഞ അവഗണനയാണെന്നും മുനീര്‍ കുറ്റപ്പെടുത്തി.
RELATED STORIES
മാംസ വ്യാപാരിയെ പശുക്കശാപ്പ് കേസില്‍ കുടുക്കാന്‍ 50,000 രൂപയുടെ...
13 March 2025 1:10 AM GMTതുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര് എസ് എസ്- ബിജെപി നടപടി മതേതര കേരളത്തിന്...
12 March 2025 5:59 PM GMTതിരുവനന്തപുരത്ത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിയെ...
12 March 2025 5:38 PM GMTവടക്കഞ്ചേരിയില്‍ വൈദ്യുതപോസ്റ്റിലെ സ്റ്റേ കമ്പിയില്‍ നിന്നും...
12 March 2025 5:34 PM GMTപച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവെടുപ്പ് നടത്തി പരപ്പനങ്ങാടി നഗരസഭ...
12 March 2025 4:05 PM GMTകൃത്രിമ ടൈറ്റാനിയം ഹൃദയ പരീക്ഷണം വന്‍വിജയം; രോഗി 100 ദിവസം...
12 March 2025 3:38 PM GMT