Gulf

'നാട്ടിലേക്കൊരു വിമാന ടിക്കറ്റ്'; ഐഎസ് എഫിന്റെ തണലില്‍ വാടാനപ്പള്ളി സ്വദേശി വീടണഞ്ഞു

നാട്ടിലേക്കൊരു വിമാന ടിക്കറ്റ്; ഐഎസ് എഫിന്റെ തണലില്‍ വാടാനപ്പള്ളി സ്വദേശി വീടണഞ്ഞു
X

ദമ്മാം: കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായ വാടാനപ്പള്ളി സ്വദേശി ബഷീര്‍ വീടണഞ്ഞു. ഹൗസ് ഡ്രൈവറയി ജോലി ചെയ്തുവരികയായിരുന്ന ബഷീറിനു കൊവിഡ് പ്രതിസന്ധി രുക്ഷമായ സാഹചര്യത്തില്‍ ജോലി നഷ്ടമാവുകയും 5 മാസത്തിലേറെയായി നാട്ടില്‍ പോവാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു. പല തവണ ചില പ്രവാസി സംഘടനകള്‍ വഴി നാട്ടില്‍ പോവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ ബഷീറിനു ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുക്ബ ബ്ലോക്ക് കമ്മിറ്റിയുടെ ഹെല്‍പ് ഡെസ്‌ക് വഴി ആവശ്യമായ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു നല്‍കിയിരുന്നു. തുടര്‍ന്ന് സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി, കമ്മിറ്റിയംഗം അബ്ദുസ്സലാം മാസ്റ്റര്‍, റയ്യാന്‍ ബ്ലോക്ക് കമ്മിറ്റിയംഗം അബ്ദുസ്സലാം വാടാനപ്പള്ളി എന്നിവരുടെ ഇടപെടലില്‍ ഫോറത്തിന്റെ 'നാട്ടിലേക്കൊരു വിമാനടിക്കറ്റ്' പദ്ധതി പ്രകാരം ടിക്കറ്റ് നല്‍കുകയും കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് തന്റെ വിഷയത്തില്‍ ഇടപെട്ട ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിനും എസ് ഡിപിഐ വാടാനപളി ബ്രാഞ്ച് പ്രവര്‍ത്തകര്‍ക്കും ബഷീര്‍ നന്ദി അറിയിച്ചു.

Vadanapally native fled in the shadow of the ISF

Next Story

RELATED STORIES

Share it