Gulf

സൗദി ലൈസന്‍സുണ്ടോ...?; ഈ രാജ്യങ്ങളിലെല്ലാം നിങ്ങള്‍ക്ക് വാഹനമോടിക്കാം

സൗദി ലൈസന്‍സുണ്ടോ...?; ഈ രാജ്യങ്ങളിലെല്ലാം നിങ്ങള്‍ക്ക് വാഹനമോടിക്കാം
X

റിയാദ്: സൗദി അറേബ്യയിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. 10 രാജ്യങ്ങളില്‍ നിങ്ങള്‍ക്ക് വാഹനമോടിക്കാം.യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റയ്ന്‍, ഒമാന്‍ തുടങ്ങി മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ജോര്‍ദാന്‍, ഈജിപ്ത്, കാനഡ, ഓസ്ട്രിയ, ബ്രിട്ടന്‍ എന്നിവിടങ്ങളിലുമാണ് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ തന്നെ സൗദി ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സൗദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. ഈജിപ്തില്‍ രാജ്യത്ത് പ്രവേശിച്ച തിയ്യതി മുതല്‍ മൂന്നു മാസം വരെയാണ് സൗദി ലൈസന്‍സ് ഉണ്ടെങ്കില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ളത്. കാനഡയിലാവട്ടെ രാജ്യത്ത് പ്രവേശിക്കുന്ന തിയ്യതി മുതല്‍ മൂന്ന് മാസം വരെ സൗദി ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനമോടിക്കാനാണ് അനുമതിയുള്ളത്. ബ്രിട്ടനില്‍ സൗദി ലൈസന്‍സുള്ള സൗദി പൗരന്മാര്‍ക്ക് മാത്രമാണ് അനുമതി. ഒരു വര്‍ഷം വരെ വാഹനമോടിക്കാനാവും. അതിന് ശേഷം അവിടുത്തെ ലൈസന്‍സ് എടുക്കണമെന്നാണ് നിര്‍ദേശം.

Next Story

RELATED STORIES

Share it