Pravasi

പൗരത്വ പ്രക്ഷോഭകർക്ക് നേരെയുള്ള പകപോക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

കൊവിഡിനെ മറയാക്കി കേന്ദ്രസർക്കാർ അറസ്റ്റ് ചെയ്തു ജയിലിലടക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയം അവസാനിപ്പിക്കണം

പൗരത്വ പ്രക്ഷോഭകർക്ക് നേരെയുള്ള പകപോക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം
X

കുവൈത്ത്: പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെയും കേന്ദ്ര സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ തുറന്നുകാട്ടുന്ന വിദ്യാർഥി രാഷ്ട്രീയ നേതാക്കന്മാരേയും, മനുഷ്യാവകാശ പ്രവർത്തകരെയും കൊവിഡിനെ മറയാക്കി കേന്ദ്രസർക്കാർ അറസ്റ്റ് ചെയ്തു ജയിലിലടക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരള കമ്മിറ്റി ആവശ്യപ്പെട്ടു.

ലഖ്നോവിൽ ഷർജീൽ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എംഎസ് സാജിദ്, വെൽഫെയർ പാർട്ടി ദേശീയ പ്രസിഡൻറ് എസ്ക്യൂ ആർ ഇല്യാസ് തുടങ്ങിയവർക്കെതിരേ എടുത്തിട്ടുള്ള കേസ് പിൻവലിക്കണമെന്നും ഐഎസ്എഫ് ആവശ്യപ്പെട്ടു. രാജ്യം അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നത്തിൽ ഭരണസംവിധാനങ്ങളെ ഉപയോഗിക്കാതെ ആർഎസ്എസ് അജണ്ട നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാരെന്നും സോഷ്യൽ ഫോറം വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it