Pravasi

മതപ്രബോധകർ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പ്രചാരകരാകരുത്: ഇന്ത്യൻ സോഷ്യൽ ഫോറം

ഈ കാലഘട്ടത്തിൻറെ ദൗത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കുന്ന ജനാതിപത്യ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നവരായിരിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

മതപ്രബോധകർ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പ്രചാരകരാകരുത്: ഇന്ത്യൻ സോഷ്യൽ ഫോറം
X

ജുബൈൽ: മതപ്രബോധകർ വിഭാഗീയതയുടേയും വിദ്വേഷത്തിൻ്റെയും പ്രചാരകരാകരുതെന്നും, സംഘപരിവാറിൻ്റെ നാവായി മാറാതെ മനുഷ്യ മനസ്സുകളിൽ സ്നേഹത്തിന്റെയും സമഭാവനയുടെയും പ്രചാരകരാകരായിക്കൊണ്ട്, ഈ കാലഘട്ടത്തിൻറെ ദൗത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിക്കുന്ന ജനാതിപത്യ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നവരായിരിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

സോഷ്യൽ ഫോറത്തിന്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള ഭാരവാഹികളായി അബ്ദുൽ റഹീം വടകരയെ പ്രസിഡൻ്റ് ആയും കുഞ്ഞിക്കോയ താനൂരിനെ ജനറൽ സെക്രട്ടറിയായും, മുസ്തഫ തൊടുപുഴ, നാസർ ഒടുങ്ങാട്ട് (വൈസ് പ്രസിഡൻറുമാർ), ഷാൻ ആലപ്പുഴ, മുബാറക് പൊയിൽത്തൊടി, അൻസാർ കോട്ടയം (സെക്രട്ടറിമാർ) തുടങ്ങിയ സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ഒടുങ്ങാട്, ഡൽഹി സ്റ്റേറ്റ് പ്രസിഡൻ്റ് മുഹമ്മദ് അസീം എന്നിവർ വരണാധികാരികളായിരുന്നു.

Next Story

RELATED STORIES

Share it