Pravasi

സൗദിയില്‍ 651 പേര്‍ക്ക് കൊവിഡ്, 487 പേര്‍ക്ക് രോഗമുക്തി

ആകെ രോഗമുക്തരുടെ എണ്ണം 787,198 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,229 ആയി.

സൗദിയില്‍ 651 പേര്‍ക്ക് കൊവിഡ്, 487 പേര്‍ക്ക് രോഗമുക്തി
X

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 651 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ ഒരാള്‍ മരിച്ചു. ചികിൽസയില്‍ കഴിയുന്നവരില്‍ 487 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 802,586 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 787,198 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,229 ആയി. രോഗബാധിതരില്‍ 6,159 പേരാണ് ചികിൽസയില്‍ കഴിയുന്നത്. ഇതില്‍ 151 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

24 മണിക്കൂറിനിടെ 18,054 ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 173, ജിദ്ദ 107, ദമ്മാം 65, മക്ക 39, ഹുഫൂഫ് 34, മദീന 27, തായിഫ് 15, അബഹ 15, ജീസാന്‍ 11, ബുറൈദ 10, ദഹ്‌റാന്‍ 9, തബൂക്ക് 7, നജ്‌റാന്‍ 7, ഉനൈസ 7, അല്‍ബാഹ 6, ഖമീസ് മുഷൈത്ത് 6, ഖോബാര്‍ 5, ഹായില്‍ 4, യാംബു 4, സാറാത് ഉബൈദ 4, ഖത്വീഫ് 4, മുബറസ് 4, ജുബൈല്‍ 3, സബ്‌യ 3, ബല്‍ജുറൈഷി 3, ഖര്‍ജ് 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്.

Next Story

RELATED STORIES

Share it