Pravasi

യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്.

യുഎഇയിൽ ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ
X

അബുദബി: യുഎഇയിൽ നിർമ്മാണ സ്ഥലങ്ങൾ ഉൾപ്പെടെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തുറസ്സായ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ സമയം മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളിൽ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്.

രാജ്യത്ത് തുടർച്ചയായ 18-ാം വർഷമാണ് ഉച്ചവിശ്രമം നടപ്പിലാക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലാളികൾക്കും 5,000 ദിർഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it