Cricket

താഹിറിന് അഞ്ച് വിക്കറ്റ്: സിംബാബ് വെയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

താഹിറിന് അഞ്ച് വിക്കറ്റ്: സിംബാബ് വെയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക
X

ഈസ്റ്റ് ലണ്ടന്‍: സ്പിന്നര്‍ ഇംറാന്‍ താഹിറിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ 34 റണ്‍സിന്റെ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ സിംബാബ്‌വെ 17.2 ഓവറില്‍ 126 റണ്‍സെടുത്തപ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു. ഡു പ്ലെസി(34), വാന്‍ഡര്‍സന്‍ (56), ഡേവിഡ് മില്ലര്‍(39) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചത്. തന്റെ കന്നി മല്‍സരത്തിലാണ് വാന്‍ഡര്‍സന്‍ അര്‍ധ ശതകം കുറിച്ചത്. 23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഇംറാന്‍ താഹിറാണ് കളിയിലെ താരം.
നേരത്തേ സിംബാബ്‌വെക്കെതിരെ നടന്ന ഏകദിനത്തിലും ദക്ഷിണാഫ്രിക്ക 3-0 ന്റെ വിജയം നേടിയപ്പോള്‍ താഹിര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതില്‍ മൂന്ന് മല്‍സരങ്ങളിലായി ആകെ 10 വിക്കറ്റാണ് താഹിര്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയുടെ തുടക്കം തന്നെ പതറി. പിന്നീട് ആ പതര്‍ച്ചയില്‍ നിന്ന് അവര്‍ക്ക് കരകയറാനായില്ല. ഏഴ് വിക്കറ്റില്‍ 70 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്ക വിജയം മണത്തു. പക്ഷെ 21 പന്തില്‍ 44 റണ്‍സെടുത്ത പിജെ മൂറും 14 പന്തില്‍ 28 റണ്‍സെടുത്ത ബ്രണ്ടന്‍ മവുട്ടയും സിംബാബ്‌വെയെ തിരിച്ചു കൊണ്ടുവന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബൗളിങ് ആ കൂട്ട്‌കെട്ട് തകര്‍ത്തു. അവസാനത്തെ മൂന്ന് റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റാണ് സിംബാബ്‌വെക്ക് നഷ്ടമായത്. താഹിറിനെ കൂടാതെ ജൂനിയര്‍ ഡാല, ഫെലുക്വയോ എന്നിവരും ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ തിളങ്ങി.
സിംബാബ്‌വെയ്ക്ക് വേണ്ടി ജാര്‍വിസ് ക്രിസ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ എംപോഫു രണ്ട് വിക്കറ്റും മാവുട്ട ഒരു വിക്കറ്റും വീഴ്ത്തി.
Next Story

RELATED STORIES

Share it