Flash News

രഞ്ജന്‍ ഗോഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവ് -ഓക്ടോബര്‍ 3ന് സത്യപ്രതിജ്ഞ

രഞ്ജന്‍ ഗോഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവ് -ഓക്ടോബര്‍ 3ന് സത്യപ്രതിജ്ഞ
X

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിയമന ശിപാര്‍ശക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. ഒക്ടോബര്‍ 3ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് രഞ്ജന്‍ ഗോഗോയുടെ പേര് ശുപാര്‍ശ ചെയ്തത്. ഒക്‌റ്റോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുന്നത്. സുപ്രീംകോടതിയുടെ 46ആം ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചുമതലയേല്‍ക്കുക. 2019 നവംബര്‍ 17 വരെ ഗൊഗോയ്ക്ക് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാനാകും.
ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ ഒരാളാണ് ഗോഗോയ്. ഇദ്ദേഹത്തിനാണ് സീനിയോറിറ്റി ക്രമത്തില്‍ അടുത്ത ചീഫ് ജസ്റ്റിസ് ആകാനുള്ള യോഗ്യത. സുപ്രീംകോടതിയില്‍ കീഴ്‌വഴക്കത്തിനു വിരുദ്ധമായി സുപ്രധാന കേസുകള്‍ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനു നല്‍കുന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരേ ഗോഗോയ് ഉള്‍പ്പടെയുള്ള നാലു ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു.
അസം സ്വദേശിയായ ഗോഗോയ് 1954ലാണ് ജനിച്ചത്. 2001ല്‍ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി. പിന്നീട് പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2011ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്തവര്‍ഷം തന്നെ ഗോഗോയിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.
Next Story

RELATED STORIES

Share it