Flash News

കെ.എസ്.യു സംസ്ഥാന സെക്രട്ടറിക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് കോണ്‍ഗ്രസ്സ്

കെ.എസ്.യു സംസ്ഥാന സെക്രട്ടറിക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് കോണ്‍ഗ്രസ്സ്
X

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗവുമായ ആര്‍. റോഷനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. കൈയ്യിലും പുറത്തും വെട്ടേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ്സുകാരാണ് റോഷനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് റോഷനെ വെട്ടിയത്. മാസങ്ങള്‍ക്ക് മുന്‍പ് വലിയകുളങ്ങരയില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അക്രമമെന്നാണ് നിഗമനം.
Next Story

RELATED STORIES

Share it