- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതെന്താണ് തമിഴ്നാട് മാപ്പോ? ഹെയ്ഡന്റെ പരിക്കില്‍ കൂട്ടച്ചിരി ഉയര്‍ത്തി റോഡ്സ്
BY jaleel mv9 Oct 2018 5:56 PM GMT
X
jaleel mv9 Oct 2018 5:56 PM GMT
സിഡ്നി/കേപ്ടൗണ്‍: സര്ഫിനിങ്ങിടെ മുന്‍ ആസ്ത്രേലിയന്‍ താരം മാത്യു ഹെയ്ഡനേറ്റ പരിക്കില്‍ ക്രിക്കറ്റ് ലോകവും ആരാധകരും ഞെട്ടിത്തരിച്ചിരിക്കേ പൊട്ടിച്ചിരി ഉയര്‍ത്തുന്ന പരാമര്‍ശവുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്സ്. താങ്കളുടെ നെറ്റിയിലെന്താ തമിഴ്നാടിന്റെ മാപ്പ് വരച്ചുവച്ചിരിക്കുകയാണോയെന്നാണ് റോഡ്സ് തമാശരൂപേണ ചോദിച്ചത്.
പരിക്കേറ്റതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റ ഗ്രാമില്‍ ഹെയ്ഡന് പോസ്റ്റ് ചെയ്തിരുന്നു. ഹെയ്ഡന് വേഗം സുഖം പ്രാപിക്കപ്പെട്ടെയെന്ന ആശംസയുമായി ക്രിക്കറ്റര്‍മാര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയിലാണ് റോഡ്സിന്റെ നര്‍മം കലര്‍ന്ന പരാമര്‍ശമെത്തിയത്.പരിക്കേറ്റതിനെ തുടര്‍ന്ന് ഹെയ്ഡന്റെ നെറ്റിയില്‍ രണ്ട് വലിയ മുറിവുകള്‍ രൂപപ്പെട്ടു. ഇതിനെയാണ് എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ജോണ്ടി റോഡ്സ് തമിഴ്നാടിനോട് ഉപമിച്ചത്.
എന്തിനാണ് തമിഴ്നാടിനോട് റോഡ്സ് ഉപമിച്ചതെന്ന് ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നുണ്ടാവും. അതിന് പിന്നിലും ഒരു കാരണമുണ്ട്. ഹെയ്ഡന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി മാത്രമാണ് പാഡണിഞ്ഞത്. തമിഴ് നാടിന്റെ സ്വന്തം ടീമാണിതെന്നതിനാലാണ് റോഡ്സ് ഇങ്ങനെയൊരു ഉപമ കണ്ടെത്തിയത്.
2009ലാണ് ഹെയ്ഡന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ആസ്ത്രേലിയന്‍ ദേശീയ ജഴ്സിയില്‍ 103 ടെസ്റ്റുകളില്‍ നിന്നായി 8625 റണ്‍സും 161 ഏകദിനങ്ങളില്‍ നിന്നായി 6133 റണ്‍സുമാണ് ഹെയ്ഡന്റെ സമ്പാദ്യം. ചെന്നൈ സൂപ്പര്‍ കിങ്സിനായി മൂന്ന് സീസണുകൡലാണ് മുന്‍ ആസ്ത്രേലിയന്‍ താരം ഇന്ത്യന്‍ മണ്ണിലിറങ്ങിയത്. 2008,2009,2010 എന്നീ വര്‍ഷങ്ങളില്‍ ഇറങ്ങിയ താരം 189,572,346 റണ്‍സുകളാണ് അടിച്ചെടുത്തത്.
Next Story
RELATED STORIES
റെയില്‍വേ മേല്‍പ്പാലത്തിന് വിട്ട് നല്കുന്ന സ്ഥലം സന്ദര്‍ശിച്ചു
16 Jan 2025 6:03 PM GMTഫാത്തിമ ഫിദയുടെ മരണം; സ്കൂളിലേക്ക് ബഹുജന റാലി നടത്തി ആക്ഷന്‍...
16 Jan 2025 5:58 PM GMTഷിബിന്‍ വധക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് സയ്യിദ് മുഈനലി...
16 Jan 2025 5:53 PM GMTകഞ്ചിക്കോട് ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം...
16 Jan 2025 5:51 PM GMTസിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; രണ്ട് എച്ച്ടിഎസ് പ്രവര്‍ത്തകര്‍...
16 Jan 2025 5:46 PM GMTദുസാന്‍ ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് പുറത്തേക്ക്...
16 Jan 2025 5:16 PM GMT