Athletics

സ്പൈസ് കോസ്റ്റ് മാരത്തണ്‍:ജോണ്‍ പോളും ഷിനോ മോളും ജേതാക്കള്‍

ഫുള്‍ മാരത്തണിലെ 42.2 കി.മീ ദൂരം 03:07:05 മണിക്കൂര്‍ സമയത്തിലാണ് ജോണ്‍ പോള്‍ പൂര്‍ത്തിയാക്കിയത്. ഏഴ് മിനുറ്റ് അധിക സമയമെടുത്ത് (03:14:55) എ അയ്യൂബ് രണ്ടാം സ്ഥാനക്കാരനായി. 03:22:31 മണിക്കൂര്‍ സമയത്തില്‍ ഫിനിഷ് ചെയ്ത ബെന്‍സണ്‍ സിബിക്കാണ് വെങ്കലം.വനിതാ വിഭാഗത്തില്‍ 05:10:11 മണിക്കൂര്‍ സമയത്തില്‍ മുഴുവന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയാണ് ഷിനോ മോള്‍ സ്വര്‍ണം നേടിയത്. ഷാര്‍ലോ മാര്‍ല വെള്ളി മെഡല്‍ നേടി

സ്പൈസ് കോസ്റ്റ് മാരത്തണ്‍:ജോണ്‍ പോളും ഷിനോ മോളും ജേതാക്കള്‍
X

കൊച്ചി: സ്പൈസ് കോസ്റ്റ് മാരത്തണ്‍ 2019 പുരുഷ വിഭാഗത്തില്‍ ജോണ്‍ പോള്‍ സി ചാംപ്യനായി. നിലവിലെ ചാംപ്യന്‍ പി എസ് മഹേഷ് ഉള്‍പ്പെടെയുള്ള താരങ്ങളെ പിന്തള്ളിയാണ് ജോണ്‍ പോള്‍ ഫുള്‍ മാരത്തണ്‍ ചാംപ്യനായത്. ഫുള്‍ മാരത്തണിലെ 42.2 കി.മീ ദൂരം 03:07:05 മണിക്കൂര്‍ സമയത്തിലാണ് ജോണ്‍ പോള്‍ പൂര്‍ത്തിയാക്കിയത്. ഏഴ് മിനുറ്റ് അധിക സമയമെടുത്ത് (03:14:55) എ അയ്യൂബ് രണ്ടാം സ്ഥാനക്കാരനായി. 03:22:31 മണിക്കൂര്‍ സമയത്തില്‍ ഫിനിഷ് ചെയ്ത ബെന്‍സണ്‍ സിബിക്കാണ് വെങ്കലം.വനിതാ വിഭാഗത്തില്‍ 05:10:11 മണിക്കൂര്‍ സമയത്തില്‍ മുഴുവന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയാണ് ഷിനോ മോള്‍ സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ മല്‍സരം ഏകപക്ഷീയമായി മാറിയപ്പോള്‍ വനിത വിഭാഗത്തില്‍ കടുത്ത മല്‍സരമാണ് നടന്നത്.


ഷാര്‍ലോ മാര്‍ല ഷിനോയ്ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി. 5:11:18 സമയത്തിലായിരുന്നു വെള്ളി മെഡല്‍ നേടി മാര്‍ലയുടെ ഫിനിഷിങ്. ആര്യവ് പിള്ള 05:14:17 മണിക്കൂര്‍ സമയത്തില്‍ ഓടിയെത്തി വെങ്കല മെഡല്‍ നേടി.21.1 കിമീ ഹാഫ് മാരത്തണില്‍ എം പി നബീല്‍ സാഹി (01:19:57) സ്വര്‍ണവും അവിനേഷ് കുമാര്‍ (01:23:05) വെള്ളിയും എം പി അശ്വിന്‍ (01:26:30) വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍, 1:51:08 മണിക്കൂര്‍ സമയമെടുത്ത് മെറീന മാത്യു ജേതാവായി. മാര്‍ട്ട സെക്കോണി (01:56:25), ജോസ്മി ജോസഫ് (02:02:09) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി. ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, ഫണ്‍ റണ്‍ എന്നിവയുള്‍പ്പെടെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി ഏഴായിരത്തോളം താരങ്ങള്‍ മാരത്തണില്‍ അണിനിരന്നു.ക്രിക്ക്രറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും സച്ചിന്‍ നിര്‍വഹിച്ചു. നടന്‍ ടോവിനോയും പങ്കെടുത്തു. ഫണ്‍ റണ്ണിലും ആയിരങ്ങള്‍ പങ്കാളികളായി.

Next Story

RELATED STORIES

Share it