Sports

കൊറോണാ വൈറസ്; ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബറിലേക്ക് മാറ്റി

യൂഎസ് ഓപ്പണ്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാവും ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുക.

കൊറോണാ വൈറസ്; ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബറിലേക്ക് മാറ്റി
X

പാരിസ്: കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണും നീട്ടിവച്ചു. സെപ്തംബറിലേക്കാണ് ടൂര്‍ണ്ണമെന്റ് മാറ്റിവച്ചത്. മെയ്യ് 24 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്.

ഇത് സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ നാല് വരെ നടക്കും. യൂഎസ് ഓപ്പണ്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാവും ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുക. നിലവില്‍ ഏപ്രില്‍ 20 വരെ ലോകത്തെ എല്ലാ ടെന്നിസ് ടൂര്‍ണമെന്റുകളും നിര്‍ത്തിവച്ചിരുന്നു.

Next Story

RELATED STORIES

Share it