Cricket

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് ടീമിലെ 14 പേര്‍ക്ക് കൊവിഡ്

നേരത്തെ ഐപിഎല്‍ ഇവന്റ് മാനേജ്‌മെന്റിലെ 10 ഓളം പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് ടീമിലെ 14 പേര്‍ക്ക് കൊവിഡ്
X



ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ ലീഗിന് കൊവിഡ് വ്യാപനം ഭീഷണിയാവുന്നു. ഐപിഎല്‍ ബ്രോഡ്കാസ്റ്റ് ടീമിലെ 14 താരങ്ങള്‍ക്കാണ് ഇന്ന് കൊവിഡ് പോസ്റ്റീവായത്. ഇത്തവണത്തെ ഐപിഎല്‍ സംപ്രേക്ഷണവകാശം ലഭിച്ച സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ 14 പ്രധാന സ്റ്റാഫുകള്‍ക്കാണ് രോഗം കണ്ടെത്തിയത്. ക്യാമറാമാന്‍, പ്രൊഡ്യൂസേഴ്‌സ്, ഡയറക്ടേഴ്‌സ്, ഇവിഎസ് ഓപ്പറേറ്റേഴ്‌സ്, വീഡിയോ എഡിറ്റേഴ്‌സ് എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവര്‍ ബയോ ബബഌല്‍ കഴിയുകയായിരുന്നുവെന്നും ഇതിനിടെയാണ് രോഗം ബാധിച്ചതെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് അറിയിച്ചു. നേരത്തെ ഐപിഎല്‍ ഇവന്റ് മാനേജ്‌മെന്റിലെ 10 ഓളം പേര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.




Next Story

RELATED STORIES

Share it