Cricket

രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നു അസ്ഹറുദ്ദീന്റെ പേരു നീക്കും; കോടതിയെ സമീപിക്കാനൊരുങ്ങി താരം

രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നു അസ്ഹറുദ്ദീന്റെ പേരു നീക്കും; കോടതിയെ സമീപിക്കാനൊരുങ്ങി താരം
X

ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്നു മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ (എച്ച്‌സിഎ) നീക്കത്തിനെതിരെ താരം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തീരുമാനം വേദനിപ്പിക്കുന്നതാണെന്നും ക്രിക്കറ്റ് കളിച്ചതില്‍ ഖേദം തോന്നുന്നെന്നും അസഹറുദ്ദീന്‍ പറഞ്ഞു.

കളിയെ കുറിച്ച് ഒരു ധാരണപോലും ഇല്ലാത്തവരാണ് നേതൃസ്ഥാനത്ത് ഇരിക്കുന്നതും കളി പഠിപ്പിക്കുന്നതും എന്നത് ഹൃദയഭേദകമാണ്. ഇത് കായികരംഗത്തിന് തന്നെ അപമാനമാണ്. പേര് നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ തെലങ്കാന ഹൈക്കോടതിയെ സമീപിക്കും. വിഷയത്തില്‍ ബിസിസിഐ ഇടപ്പെട്ട് കൃത്യമായ നടപടി സ്വീകരിക്കണമെന്നും അസഹറുദ്ദീന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് സ്റ്റേഡിയത്തിലെ നോര്‍ത്ത് സ്റ്റാന്‍ഡില്‍ നിന്ന് അസ്ഹറിന്റെ പേരു നീക്കം ചെയ്യണമെന്ന് എച്ച്‌സിഎ ഓംബുഡ്‌സ്മാന്‍ വിധിച്ചത്. അസോസിയേഷന്‍ പ്രസിഡന്റ് ആയിരിക്കെ പദവി ദുരുപയോഗം ചെയ്താണ് താരം സ്വന്തം പേര് സ്റ്റാന്‍ഡിനു നല്‍കിയതെന്ന പരാതിയിലാണ് വിധി. ഹൈദരാബാദിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബാണ് പരാതി നല്‍കിയത്.



Next Story

RELATED STORIES

Share it