Cricket

ഐപിഎല്‍ ; ബിസിസിഐക്ക് നഷ്ടം 2000 കോടി

ഒരു മല്‍സരത്തിന് ബിസിസിഐക്ക് ലഭിക്കുക 54.5 കോടിയാണ്.

ഐപിഎല്‍ ; ബിസിസിഐക്ക് നഷ്ടം 2000 കോടി
X

മുംബൈ: താരങ്ങളില്‍ കൊവിഡ് ബാധ പടരുന്നതിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ 14ാം സീസണ്‍ ഇന്ന് ഉപേക്ഷിച്ചിരുന്നു. ഇതുകാരണം വന്‍ തിരിച്ചടിയാണ് ബിസിസിഐക്ക് നേരിട്ടത്. ടൂര്‍ണ്ണമെന്റ് ഉപേക്ഷിച്ചതോടെ 2000 മുതല്‍ 2500 കോടി വരെയാണ് ബിസിസിഐക്ക് നഷ്ടമായത്. സ്‌പോണ്‍സര്‍ഷിപ്പ്, സംപ്രേക്ഷണം എന്നിവയിലൂടെ ബിസിസിഐക്ക് ലഭിക്കുന്ന വരുമാനത്തിനാണ് ഇടിവ് സംഭവിച്ചത്. 60 മല്‍സരങ്ങള്‍ നടക്കേണ്ട സ്ഥാനത്ത് 29 മല്‍സരങ്ങളാണ് പൂര്‍ത്തിയായത്.


മല്‍സരത്തിന്റെ ഔദ്ദ്യോഗിക സംപ്രേക്ഷണവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ്. മല്‍സരയിനത്തില്‍ അഞ്ച് വര്‍ഷം ലഭിക്കേണ്ടത് 16,347 കോടിയാണ്. ഒരു വര്‍ഷം ലഭിക്കുക 3269.4 കോടി. എന്നാല്‍ 29 മല്‍സരങ്ങളില്‍ നിന്നായി 1580 കോടി മാത്രമാണ് ഇത്തവണ ബിസിസിഐക്ക് ലഭിക്കുക. ഒരു മല്‍സരത്തിന് ബിസിസിഐക്ക് ലഭിക്കുക 54.5 കോടിയാണ്. പ്രധാന സ്‌പോണ്‍സര്‍മാരായ വിവോ വര്‍ഷം നല്‍കുന്നത് 440 കോടിയാണ്.മറ്റ് സ്‌പോണ്‍സര്‍മാരായ ഡ്രീം 11, ടാറ്റാ മോട്ടേഴ്‌സ്, ക്രെഡ്, അണ്‍അക്കാഡമി എന്നിവരില്‍ നിന്നും ബിസിസിഐക്ക് വരുമാനം ലഭിക്കാറുണ്ട്. ഇവരില്‍ നിന്ന് ഇത്തവണ പകുതി തുകയേ ബോര്‍ഡിന് ലഭിക്കുകയൂള്ളൂ.




Next Story

RELATED STORIES

Share it